
ഊബര്‍ ഈറ്റ്‌സിനെ സൊമാറ്റോ ഏറ്റെടുത്തു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഊബര്‍ ഈറ്റ്‌സ് ഇന്ത്യയിലെ സേവനം അവസാനിപ്പിച്ചു. മറ്റൊരു ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോയാണ് ഊബര്‍ ഈറ്റ്‌സിനെ ഏറ്റെടുത്തത്. ഊബറിന്റെ കീഴിലുള്ള റെസ്റ്റോറന്റ് ശൃംഖല, മൊബൈല്‍ ആപ്ലിക്കേഷന്‍, ഡെലവറി ഏജന്റ് എന്നിവയെല്ലാം കൈമാറി.
ഇന്ത്യയിലെ 9.9 ശതമാനം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയാണ് ഊബര്‍ ഈറ്റ്‌സിന് ഉണ്ടായിരുന്നത്. രാജ്യത്തെ 41 നഗരങ്ങളിലായി 26000 റെസ്റ്റോറന്റുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇന്ന് മുതല്‍ ഊബര്‍ ഈറ്റ്സ് സേവനങ്ങള്‍ സൊമാറ്റോക്ക് കൈമാറുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ആപ്ലിക്കേഷന്‍ തുറക്കുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സേവനം ഇനിമുതല്‍ സൊമാറ്റോയാണ് നല്‍കുകയെന്ന അറിയിപ്പ് ഊബര്‍ നല്‍കുന്നുണ്ട്. ഊബറിനെ ഏറ്റെടുത്തത് സൊമാറ്റോ സിഇഒ ദിപന്ദര്‍ ഗോയല്‍ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും ബംഗ്ലാദേശും, ശ്രീലങ്കയുമടക്കമുള്ള അയല്‍ രാജ്യങ്ങളില്‍ ഊബര്‍ ഈറ്റ്സിന്റെ പ്രവര്‍ത്തനം തുടരും.
