രാജ്യദ്രോഹക്കുറ്റനിയമം എടുത്തുകളയണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

kkkദൊന്ത പ്രശാന്ത്

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരെ സംസാരിച്ചാല്‍ രാജ്യദ്രോഹിയായി മാറുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ആരാണ് രാജ്യദ്രോഹി, ആരാണ് ജാതിവാദി, എന്ന് നിര്‍വചിക്കേണ്ട സമയമാണിത്.നൂറ്റാണ്ടുകളായി ജാതി വിവേചനം പരസ്യമായി തുടരുന്നു. ജാതിയ്‌ക്കെതിരെ പോരാടിയ ഞങ്ങളെ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രയ ജാതി വാദികളെന്നും, തീവ്രവാദികളെന്നുമാണ് മുദ്രകുത്തുന്നത്.ജ നാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരെ അടിച്ചമര്‍ത്താനായി ഉപയോഗിക്കുന്ന രാജ്യദ്രോഹക്കുറ്റനിയമം എടുത്തുകളയണ്ട സമയമായിരിക്കുന്നു. ഈ നിയമം എടുത്തു കളയണമെന്ന് അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യ എന്ന് പറഞ്ഞാല്‍ ബ്രാഹ്മണാധിപത്യവും ,ജാത്യാധിപത്യവും അല്ല. ആദിവാസികളും, ദളിതരും, ക്രിസ്ത്യാനികളും, ഉള്‍പ്പെടെ ഉളളവര്‍ കൂടിചേരുന്നതാണ് ഇന്ത്യ.രാജ്യമാകെ ഇന്ന് വിദ്യാര്‍ഥികള്‍ സംഘപരിവാര്‍ ഫാസിസത്തിനെതിരെ ഉയര്‍ന്നിരിക്കുകയാണ്.നിലവിലെ ആര്‍.എസ്.എസ്സ്. ഭരണത്തെ തുറന്ന് കാണിക്കേണ്ടത്് നമ്മുടെ കര്‍ത്തവ്യമാണ്. അല്ലെങ്കില്‍ ഭാവി തലമുറ ആര്‍.എസ്.എസ്സിന്‍െ്‌റ കൈപിടിയിലൊതുങ്ങും.മാര്‍ക്‌സിനെയും,അംബേദ്ക്കറെയും മറ്റെല്ലാ പുരോഗമനാശയങ്ങളെയും ചര്‍ച്ചചെയാന്‍ സാധിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും,വിദ്യാര്‍ഥികളും സംഘപരിവാറിന് എതിരായ പോരാട്ടത്തിനെതിരെ നേതൃത്വം നലകണം. കാമ്പസുകളില്‍ ഉയരുന്നത് ജനാധിപത്യത്തിന്റെ പുതിയ പ്രതീക്ഷാ സ്വരങ്ങളാണ്. ദേശമെന്നത് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളല്ല. ആ രാജ്യമുള്‍കൊള്ളുന്ന വൈവിധ്യങ്ങളായ ജനസമൂഹങ്ങളാണ്.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഗവേഷകവിദ്യാര്‍ഥിയും രോഹിത് വെമൂലയോടൊപ്പം പുറത്താക്കപ്പെട്ട ദൊന്ത പ്രശാന്ത് എസ്.ഐ.ഒ തൃശൂരില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി റാലിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply