
യേശുദാസിനെതിരെ ദേശീയ വനിതാ കമ്മീഷന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യേശുദാസിന്റെ സ്‌ത്രീവിരുദ്ധല പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം രംഗത്ത്. സ്‌ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ യേശുദാസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് അവര്‍ പറഞ്ഞു.. ധാര്‍മികതയ്‌ക്ക് നിരക്കുന്ന വാക്കുകളല്ല അദ്ദേഹത്തില്‍നിന്ന് ഉണ്ടായത്. വലിയ ഗായകനായ അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തരുതായിരുന്നു.
സ്‌ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നും ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നുമെന്നുമായിരുന്നു യേശുദാസിന്റെ പ്രസ്‌താവന. മറച്ചുവയ്‌ക്കേണ്ടത് മറച്ചുവയ്‌ക്കണം. മറച്ചുവയ്‌ക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിപ്പിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
