വേണം ഉപഭോക്തൃനിയമം പരസ്യങ്ങള്‍ക്കും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

xപരസ്യങ്ങള്‍ വിപണിയുടെ അവിഭാജ്യഭാഗമാണ്‌. ഏതൊരു ഉല്‍പ്പന്നവും ജനങ്ങളിലെത്താന്‍ പരസ്യം ആവശ്യമാണ്‌. എന്നാല്‍ എല്ലാ മേഖലയിലുമെന്നപോലെ പരസ്യത്തിലും വേണ്ടേ അല്‍പ്പം ധാര്‍മ്മികതയും സത്യസന്ധതയും? ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താവിലെത്തുന്നത്‌ പരസ്യം വഴിയാകുമ്പോള്‍ അവ ഉപഭോക്താവിനോട്‌ നീതി പുലര്‍ത്തണ്ടേ? അവയേയും ഉപഭോക്തൃനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.
ഒരു ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണ ചിലവിനേക്കാള്‍ പലപ്പോഴും കൂടുക പരസ്യത്തിനുള്ള ചിലവാണ്‌. അതില്ലെങ്കില്‍ ജനമതറിയില്ലല്ലോ. ഈ പരസ്യത്തിന്റെ ചിലവും പോകുന്നത്‌ ഉപഭോക്താവില്‍ നിന്നുതന്നെ. അതേസമയം പരസ്യത്തിന്റെ ഫലമായി ഉല്‍പ്പന്നം വ്യാപകമായി വിറ്റഴിയുകയാണെങ്കിള്‍ വിലയില്‍ കുറവുവരുത്താനും കഴിയും. അതു പതിവില്ലെന്നത്‌ വേറെ കാര്യം.
കഴിഞ്ഞ ദിവസം എല്ലാ വിധ വീട്ടുപകരണങ്ങളും വില്‍ക്കുന്ന ഒരു കടയുടെ പരസ്യം കണ്ട്‌ ഫ്രിഡ്‌ജ്‌ വാങ്ങാന്‍ പോയ ഒരാള്‍ പറഞ്ഞ അനുഭവമാണ്‌ ഈ കുറിപ്പിനു കാരണമായത്‌. 50ശതമാനം സൗജന്യമെന്നായിരുന്നു പരസ്യം. എന്നാല്‍ ഇരുപതുശതമാനം പോലും കിഴിവില്ല. ആ കിഴിവു കഴിച്ച തുകക്ക്‌ പല ചെറിയ കടകളിലും അതേ ഫ്രിഡ്‌ജ്‌ ലഭ്യമാണുതാനും. പരസ്യത്തെ കുറിച്ച്‌ മാനേജരോട്‌ പറഞ്ഞപ്പോള്‍ പുച്ഛത്തോടെ അയാള്‍ പറഞ്ഞത്‌ പരസ്യത്തില്‍ അങ്ങനെയൊക്കെ പറയുമെന്ന്‌. അപ്‌ ടു 50 ശതമാനമാണത്രെ. എന്നാല്‍ ഒറ്റ ഉല്‍പ്പന്നത്തിനും അതിനടുത്തുപോലും കിഴിവില്ല.
ഒരു ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള പരസ്യമാണെങ്കില്‍ ചിലപ്പോള്‍ തര്‍ക്കിക്കാന്‍ കഴിയില്ല. കാരണം അത്‌ ആപേക്ഷികമാണല്ലോ. ഒരാള്‍ക്ക്‌ സ്വാദിഷ്ടമായത്‌ വേറൊരാള്‍ക്ക്‌ അങ്ങനെയാകണമെന്നില്ല. എന്നാല്‍ അളവുപരമായ പരസ്യം അങ്ങനെയല്ലല്ലോ. 50 ശതമാനം എന്നു പറഞ്ഞ്‌ 20 ശതമാനമായാല്‍ അത്‌ ഉപഭോക്താവിനെ വഞ്ചിക്കല്ലല്ലേ? അത്‌ നിയമവിരുദ്ധമാക്കണം. ഉപഭോക്തൃകോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയണം. മാത്രമല്ല പരസ്യം പ്രസിദ്ധീകരിച്ച മാധ്യമവും അതില്‍ അഭിനയിച്ച മോഡലുമടക്കം കുറ്റക്കാരാകണം. തെറ്റായ വാര്‍ത്ത കൊടുത്താല്‍ മാധ്യമത്തിനെതിരെ കേസ്‌ വരാമെന്നപോലെതന്നെയാണിത്‌. ഉപഭോക്തൃവഞ്ചനക്കു ഒത്താശ ചെയ്യുന്ന മോഡലും അതില്‍ പങ്കാളിയാണ്‌. ഏതു തൊഴില്‍ ചെയ്യുമ്പോഴും അതില്‍ ധാര്‍മ്മികത വേണമല്ലോ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply