പോറ്റിയുടെ കോടതിയില്‍ പുലയന് നീതി കിട്ടുമോ കൊടിക്കുന്നില്‍, ബിന്ദുകൃഷ്ണ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

yy

കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് പട്ടിക ജാതിക്കാരന്‍ വരണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. വനിത വരണമെന്ന് മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ ബിന്ദു കൃഷ്ണ.
ഇരുവരുടേയും ആഗ്രഹം കൊള്ളാം. വെട്ടിത്തുറന്നു പറഞ്ഞതും നന്ന്. എന്നാലീ ആഗ്രഹങ്ങള്‍ അടുത്ത കാലത്തൊന്നും നടക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്? കോണ്‍ഗ്രസ്സിലല്ല, കേരളത്തില്‍ ഒരു പാര്‍ട്ടിയിലും നടക്കാനിടയില്ല.
കര്‍ണാടകയിലും ബീഹാറിലും മറ്റും പട്ടികജാതിക്കാരാണ് പി.സി.സി അധ്യക്ഷന്‍മാര്‍. സംസ്ഥാനത്തും യോഗ്യരായവര്‍ ഏറെയുണ്ടെന്ന് സുരേഷ് പറഞ്ഞു. പന്തളംസുധാകരനെ കെ.പി.സി.സി പ്രസിഡണ്ടാക്കണമെന്നാണോ പറയുന്നതെന്ന ചോദ്യത്തിന് അദ്ദേഹം യോഗ്യനാണ്, അടുത്ത തവണ ഞങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും മന്ത്രി പ്രതികരിച്ചു. താക്കോല്‍ സ്ഥാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന പദവികളിലും അധികാര കേന്ദ്രങ്ങളിലും പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അവസരം നല്‍കണമെന്നും നിശ്ചിത അനുപാതത്തില്‍ മാത്രം നിലവില്‍ ലഭിക്കുന്ന അവസരങ്ങളില്‍ തങ്ങള്‍ സംത്യപ്തരല്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബിന്ദുകൃഷ്ണയാകട്ടെ ആറു ലോകസഭാ സീറ്റെങ്കിലും പാര്‍ട്ടി വനിതകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സ്ഥാനവും വഹിക്കാന്‍ കഴിവുള്ള വനിതകള്‍ പാര്‍ട്ടിയിലുണ്ടെന്ന് അവരും പറഞ്ഞു.
എല്ലാ പാര്‍ട്ടികളേയും നയിക്കുന്നത് സവര്‍ണ്ണ – പുരുഷ ശക്തികള്‍ തന്നെ. പട്ടികജാതിക്കാര്‍ക്ക് സംവരണ സീറ്റുകളില്‍ മാത്രം അവര്‍ മത്സരിപ്പിക്കും. എന്തുകൊണ്ട് ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കുന്നില്ല. ഏറ്റവും വലിയ ഉദാഹരണം സിപിഎം നേതാവ് കെ രാധാകൃഷ്ണന്റേതാണ്. എന്തുകൊണ്ട് രാധാകൃഷ്ണനെ ഒരു ജനറല്‍ സീറ്റില്‍ മത്സരിപ്പിച്ച് സംവരണ മണ്ഡലമായ ചേലക്കരയില്‍ പുതിയ ഓരാളെ മത്സരിപ്പിക്കുന്നില്ല? സ്ത്രീകളുടെ കാര്യം പറയുകയും വേണ്ട. വനിതാ സംവരണം വേണമെന്ന് ഘോരഘോരം വാദിക്കുന്ന ഇവര്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളിലെങ്കിലും അത് നടപ്പാക്കുകയല്ലേ? കവി സച്ചിദാനന്ദന്‍ പറഞ്ഞപോലെ പോറ്റിയുടെ കോടതിയില്‍ പുലയന് നീതി കിട്ടുമോ?


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply