പിന്തുണക്കുക ഈ പെണ്‍പോരാട്ടത്തെ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

SSSകേരളത്തില്‍ ഏറ്റവും മോശമായ അവസ്ഥയില്‍ ജോലിചെയ്യുന്നത് സെയില്‍സ്  ഗേള്‍സാണ്. നല്ല യൂണിഫോമെല്ലാം ധരിച്ച് ജോലിക്കു നില്‍ക്കുന്ന (അക്ഷരാര്‍ത്ഥത്തില്‍ നില്‍ക്കുന്ന, ഇരിക്കാന്‍ കസേരയില്ലല്ലോ) ഇവരുടെ ജീവിതം എത്രയോ ദുരിതമയമാണെന്ന് അറിയാത്തവരൊന്നുമല്ല മലയാളികള്‍. എന്നാല്‍ ഒരു പാര്‍ട്ടിയോ സംഘടനയോ മാധ്യമമോ ഒരു പരിധി വിട്ട് ഇവരുടെ വിഷയങ്ങളെ കുറിച്ച് മിണ്ടാറുമില്ല. അതിന്റെ കാരണവും എല്ലാവര്‍ക്കുമറിയാം.
ഈ സാഹചര്യത്തിലാണ് തൃശൂരില്‍ നടക്കുന്ന കല്ല്യാണ്‍ സാരീസിലെ പെണ്‍സമരം ശ്രദ്ധേയമാകുന്നത്. പരസ്യങ്ങള്‍ക്കുമാത്രം കോടികള്‍ ചിലവഴിക്കുന്ന ഇവിടെ പിരിച്ചുവിടപ്പെട്ട ആറു വനിതാ ജീവനക്കാരാണ് സ്ഥാപനത്തിനു മുന്നില്‍ ഇരിക്കല്‍ സമരം നടത്തുന്നത്.
ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരുടെ ഏറ്റവും പരിമിതമായ ആവശ്യങ്ങളെങ്കിലും നേടിയെടുക്കാന്‍ നടക്കുന്ന സംഘടനാ രൂപീകരണശ്രമങ്ങളില്‍ സഹകരിക്കുന്നു എന്ന സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ തിരുവനന്തപുരം, കണ്ണൂര്‍ ഷോറൂമുകളിലേക്ക് അടിയന്തിരമായി സ്ഥലം മാറ്റുകയായിരുന്നു. 5000 രൂപ മുതല്‍ 7000 രൂപ വരെയാണ് ഇവരുടെ മാസശമ്പളം. അതുമായി ഇത്രദൂരെപോയി ജോലിചെയ്യാന്‍ ആര്‍ക്കു കഴിയും? അതിനു തയ്യാറാകാതിരുന്നതിനാലാണ് ഇവരെ പിരിച്ചുവിട്ടത്.
വളരെ മോശമായ അവസ്ഥയാണ് കല്ല്യാണടക്കമുള്ള സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. രാവിലെ ജോലിക്ക് കയറിയാല്‍ ഒന്നിരിക്കാന്‍ പോലും കഴിയില്ല. ബാത്ത് റൂമില്‍ പോകുക പോലും ദുഷ്‌കരം. ഉച്ചഭക്ഷണ സമയം വളരെ കുറവ്. ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്കെതിരെ പോരാടുന്നതിനായി രൂപീകരിച്ച ‘സ്ത്രീ മുന്നോട്ട്’ എന്ന സംഘടനയുടെ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ കല്ല്യാണില്‍ നിന്ന് ഏതാനും തൊഴിലാളികള്‍ പങ്കെടുത്തിരുന്നതാണത്രെ മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്.
വിപ്ലവം പറയുന്ന പ്രസ്ഥാനങ്ങളുടെ പോലും സാമ്പത്തികസോഴ്‌സാണ് ഇത്തരം സ്ഥാപനങ്ങളെന്നതിനാല്‍ അവരോ അവരുടെ നേതൃത്വത്തിലുളള യൂണിയനുകളോ വനിതാ സംഘടനകളോ സമരത്തിലിടപെടുന്നില്ല. മാധ്യമങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. സമരവാര്‍ത്ത കൊടുത്ത് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്താന്‍ അവരും തയ്യാറല്ല. ആം ആദ്മി പാര്‍ട്ടിയും പ്രൊഫ സാറാജോസഫും കെ വേണുവുമടക്കമുള്ള തൃശൂരിലെ ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകരും മാത്രമാണ് സമരത്തിനു പിന്തുണയുമായി സജീവമായി രംഗത്തുള്ളത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply