ഡോക്ടര്‍മരെ നിലക്കുനിര്‍ത്താന്‍ ഐഎംഎക്കാകുമോ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ddഡോക്ടര്‍മാര്‍ മരുന്നുകമ്പനികളോട് വിലപിടിപ്പുള്ള സമ്മാനങ്ങളും കമ്മിഷനും വാങ്ങുന്നതും ആശുപത്രികള്‍ അമിതനിരക്ക് ഈടാക്കുന്നതും തടയുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) പ്രഖ്യാപനം നടക്കുമെങ്കില്‍ നല്ലത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് കര്‍ശനമായ പെരുമാറ്റച്ചട്ടം നടപ്പില്‍വരുത്താനാണ് സംഘടനയുടെ ശ്രമം.
ജീവിതത്തിന്റെ സമസ്തമേഖലകളിലും അഴിമതി കൊടികുത്തി വാഴുകയാണെന്ന് നമുക്കറിയാം. തങ്ങളും അതില്‍നിന്ന് വ്യത്യസ്ഥരല്ല എന്ന് പല ഡോക്ടര്‍മാരും പറയാറുണ്ട്. എന്നാല്‍ കാതലായ വ്യത്യാസമുണ്ട്. അത് മറ്റൊന്നുമല്ല. ഇവിടെ മനുഷ്യജീവന്‍ വെച്ചാണ് പന്താടുന്നത്. അതും പാവപ്പെട്ടവരുടെ. പകരം നടക്കുന്നത് കോടികളുടെ അനധികൃതവും അനാവശ്യവുമായ ബിസിനസ്. അതിനു കൂട്ടാകട്ടെ ഡോക്ടര്‍മാരും. സാധാരണക്കാര്‍ ഡോക്ടറെ കാണുന്നത് ദൈവമായി. അതിനെയാണ് അവര്‍ ചൂഷണം ചെയുന്നത്. വാസ്തവത്തില്‍ വിശ്വാസത്തെ ചൂഷണം ചെയുന്ന ആള്‍ദൈവങ്ങളില്‍നിന്നും കാര്യമായി വ്യത്യസ്ഥമല്ല ഇത്. അതിനറുതി വരുത്താന്‍ ഐഎംഎക്ക് കഴിയുമെങ്കില്‍ നന്ന്.
ചികില്‍സാരംഗത്തെ തെറ്റായ പ്രവണതകള്‍ തടയുന്നതിനുള്ള അടിസ്ഥാന നിര്‍ദേശങ്ങള്‍ ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണമെന്നു വ്യക്തമാക്കാന്‍ ഐഎംഎ കേന്ദ്ര കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. അനുവദനീയവും അല്ലാത്തതുമായ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ പെരുമാറ്റച്ചട്ടം മൂന്നുമാസത്തിനുള്ളില്‍ തയാറാക്കുമെന്ന് ഐഎംഎ സെക്രട്ടറി ജനറല്‍ ഡോ. കെ.കെ.  അഗര്‍വാള്‍ പറഞ്ഞു.
മരുന്നുകളും ഉപകരണങ്ങളും വില്‍ക്കുന്നവരില്‍നിന്നു വിലയേറിയ സമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കില്ല, അനാവശ്യമായി ആശുപത്രിയില്‍ കിടത്തി ചികല്‍സിക്കില്ല, രോഗികളെ ലഭ്യമാക്കുന്നവര്‍ക്കു കമ്മിഷന്‍ നല്‍കില്ല, ഗര്‍ഭാവസ്ഥയില്‍ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തില്ല തുടങ്ങിയവയാണ് അടിസ്ഥാന നിര്‍ദേശങ്ങള്‍.
ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റേതായി പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഔഷധ കമ്പനികള്‍ക്കായി സര്‍ക്കാരിന്റെ മാര്‍ഗരേഖയുണ്ട്. ആശുപത്രികളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാനുദ്ദേശിച്ചുള്ള ക്ലിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ബില്‍ പാസാക്കാനുള്ള ശ്രമം വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള എതിര്‍പ്പില്‍ പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഐഎംഎയുടെ ഭാഗമായ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ മുഖേന നിയന്ത്രണങ്ങള്‍ ആലോചിക്കുന്നത്.
ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ മുതല്‍ മുടക്ക് വര്‍ധിപ്പിക്കണമെന്നും അതിനായി മദ്യം, പുകയില എന്നിവയ്ക്കു മാത്രമല്ല,  കൊഴുപ്പും ഉപ്പും കൂടുതലുള്ള കൂടിയ ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും ആരോഗ്യ സെസ് ചുമത്തണമെന്നും ഐഎംഎ നിലപാടും പിന്തുണക്കപ്പെടേണ്ടതാണ്.  മരുന്നു വിതരണം കുറ്റമറ്റതാക്കാന്‍ ദേശീയതലത്തില്‍ സംവിധാനമുണ്ടാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്..


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply