കൃഷ്ണനില്ലാത്ത അയിത്തം രാമനോ……………..?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

download

തൃപ്രയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു മാഹാത്മ്യം കഥകളിക്ക് വിലക്കേര്‍പ്പെടുത്തയതില്‍ പ്രതിഷേധിച്ച് എസ് എന്‍ ഡി പി പ്രക്ഷോഭരംഗത്ത്. ക്ഷേത്രനടയില്‍ എത്രയോ കലാപരിപാടികള്‍ നടക്കുന്നു. അതിനൊന്നുമില്ലാത്ത വിലക്ക് എന്തിനാണ് ഈ കഥകളിയോട് എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ അതിനോടുള്ള എസ് എന്‍ ഡി പിയുടെ പ്രതികരണം നോക്കുക. ശ്രീകൃഷ്ണനില്ലാത്ത ഭ്രഷ്ട് എന്തിനാണ് ശ്രീരാമനെന്ന്… ഗുരുവായൂരില്‍ ഈ കഥകളിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല എന്നാണ് വിവക്ഷ. അതല്ലാതെ ഈ വിഷയത്തെ അതര്‍ഹി്ക്കുന്ന ഗൗരവത്തില്‍ അവരും കാണുന്നില്ല എന്നതാണ് തമാശ.
കഥകളിയില്‍ ഗുരുവിനെ ദൈവമായി ചിത്രീകരിക്കുന്നു എന്നാണത്രെ ക്ഷേത്രകമ്മിറ്റിയുടെ നിലപാട്. ഗുരുവിനെ ദൈവമാക്കി മാറ്റുന്ന പ്രവണത വരും കാലത്ത് കേരളം നേരിടുന്ന ഒരു സങ്കീര്‍ണ്ണ വിഷയം തന്നെയായിരിക്കും. സംശയമില്ല. എന്നാല്‍ ഇവിടെ വിഷയം അതല്ല. ശ്രീരാമനെന്ന ദൈവമുള്ളപ്പോള്‍ എന്തിന് ഒരു ഈഴവദൈവം എന്നതുതന്നെ. അതാണ് ഈ സംഭവത്തെ വെറും ഒരു ആവിഷ്‌കാര സ്വാതന്ത്ര്യ വിഷയത്തേക്കാള്‍ ഗൗരവമുള്ളതാക്കുന്നത്. അരുവിപ്പുറം പ്രതിഷ്ഠ നടന്നപ്പോള്‍ അതു ഞങ്ങളുടെ ശിവനാണെന്ന് ഗുരു പറഞ്ഞതോര്‍ക്കുമ്പോള്‍ ഈ സംഭവത്തേയും അവഗണിക്കാവുന്നതാണ്. എന്നാല്‍ പിന്നീടുണ്ടായ മാറ്റങ്ങള്‍ക്കെല്ലാമെതിരെ കാര്‍ക്കിച്ചുതുപ്പുന്നതാണ് ഈ സംഭവം. അതിനാല്‍തന്നെ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്. കണ്ണൂര്‍ തലശ്ശേരിയിലെ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ പൂജാരി രാജേഷിനെ ബാഹ്മണനല്ലാത്തതിനാല്‍ ഒരുസംഘം നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് ക്ഷേത്രത്തില്‍നിന്ന് പുറത്താക്കിയ വാര്‍ത്ത പുറത്തുവന്ന് ഏതാനും ദിവസമേ ആയിട്ടുള്ളു എന്നതും ഓര്‍ക്കുക.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply