കുറ്റിച്ചൂല്‍ വിപ്ലവം ഉണ്ടാകുമോ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

M_Id_335984_Arvind_Kejriwal

ഡെല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന ചോദ്യം അതുതന്നെ. തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ അരവിന്ദ് കെജ്‌റിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ ഒരു തരംഗംതന്നെ ഉണ്ടാക്കിയിട്ടുണ്ടെന്നതില്‍ സംശയമില്ല. ഒരു വയസ്സുമാത്രം പ്രായമുള്ള പാര്‍ട്ടി, പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള ബിജെപിയേയും കോണ്‍ഗ്രസ്സിനേയും വെല്ലുവിളിക്കുകയാണ്. ആദ്യമായി ദല്‍ഹിയില്‍ ത്രികോണ മത്സരം ഉണ്ടായിരിക്കുന്നു. 15 കൊല്ലമായി ദല്‍ഹി ഭരിക്കുന്ന കോണ്‍ഗ്രസ്സും അതിനുമുമ്പ് ഭരിച്ച ബി.ജെ.പിയും അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പാടിലാണ്. ഒപ്പം സി.പി.എം, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങി തലസ്ഥാന നഗരിയില്‍ സ്വാധീനം കിട്ടാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്ന മറ്റു പാര്‍ട്ടികളെല്ലാം കാഴ്ചക്കാരായിരിക്കുന്നു.

കുറ്റിച്ചൂല്‍ തെരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിച്ചുകൊണ്ടാണ് അഴിമതിക്കെതിരെയും ഇപ്പോഴത്തെ ഭരണരീതികളിലെ ക്രമക്കേടുകള്‍ക്കെതിരെയും പാര്‍ട്ടി രംഗത്തുവന്നിരിക്കുന്നത്. പാര്‍ട്ടി ഡെല്‍ഹി ഭരിക്കുമെന്ന് കാര്യമായി ആരും പ്രതീക്ഷിക്കുന്നില്ല. അതേസമയം അവരെത്ര സീറ്റു പിടിക്കും, അത് കോണ്‍ഗ്രസ്സിനേയും ബിജെപിയേയും എങ്ങനെ ബാധിക്കും എന്നതാണ് ചര്‍ച്ചാവിഷയം. അങ്ങനെ നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ എന്തായിരിക്കും അവരുടെ നിലപാട് എന്നതും പ്രവചനാതീതമായി നിലകൊള്ളുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യത്തില്‍ കൂടുതല്‍ ഭയക്കുന്നത് ബിജെപിയാണ്. കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണത്തിനെതിരായ ജനരോഷത്തില്‍ നിന്ന് മുതലെടുക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ്അത്തരം നിഷേധ വോട്ടുകളില്‍ വലിയ ഒരു പങ്ക് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുക്കാനാണിട. അത് ബിജെപിയുടെ വിജയപ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് വൃത്തങ്ങളില്‍ സന്തോഷമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് പരാജയപ്പെടുമോ എന്ന ഭയമാണ് അവരെ വേട്ടയാടുന്നത്.
ഡെല്‍ഹിയിലെ സര്‍ക്കാര്‍ ഓഫിസുകളെല്ലാം അഴിമതിയുടെ കൂത്തരങ്ങാണെന്ന ആരോപണം ശക്തമാണ്.. കൈക്കൂലി കൊടുത്താലേ എന്തും നടക്കൂ. കൊടുത്താല്‍ നടക്കാത്ത കാര്യങ്ങളില്ല താനും. അഴിമതിക്കെതിരെ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയാലാണ് സാധാരണക്കാര്‍. അവരുടെ സങ്കടവും രോഷവുമാണ് അണ്ണാ ഹസാരെയുടെ സമരത്തെ ചരിത്ര സംഭവമാക്കിയത്. ഒപ്പം ന്യൂ ജനറേഷന്റെ രാഷ്ട്രീയ ഇടപെടലും. അണ്ണാ ഹസാരേ ആം ആദ്മി പാര്‍്ടടിയുമായി സഹകരിക്കുന്നില്ല എങ്കിലും പ്രസ്തുത സമരമാണ് കെജ്രിവാളിന്റെ രാഷ്ട്രീയ മൂലധനം. അത് മുതലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പ്രസ്തുത സമരം അരാഷ്ട്രീയമാണെന്ന നിലപാടിനുള്ള മറുപടിയാണ് തന്റെ പാര്‍ട്ടിയെന്ന് അദ്ദേഹം പറയുന്നു. അതോടെ നഗരത്തിലെ പുറമ്പോക്കുകളിലും മറ്റും കഴിയുന്ന പാവപ്പെട്ട ജനവിഭാഗങ്ങളുടെ പിന്തുണയും പാര്‍ട്ടിക്കു ലഭിച്ചു. പുതിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ച നിഷേധ വോട്ട് ചെയ്യേണ്ടതില്ലെന്നും അത് തങ്ങള്‍ക്കു ചെയ്താല്‍ മതിയെന്നുമാണ് കെജ്രി
വാള്‍ പറയുന്നത്.
തീര്‍ച്ചയായും രാജ്യം നേരിടുന്ന സുപ്രധാന വിഷയങ്ങളില്‍ പാര്‍ട്ടിക്ക് നിലപാടൊന്നുമില്ല. വര്‍ഗ്ഗീയതയും കോര്‍പ്പറേറ്റ്‌വക്കരണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളായി വലിയൊരു വിഭാഗം പാര്‍്ട്ടികളും ബുദ്ധിജീവികളുമെല്ലാം അവതരിപ്പിക്കുന്നത്. ഇക്കാര്യങ്ങളില്‍ കാര്യമായ നിലപാടൊന്നും പാര്‍ട്ടിക്കില്ല. അവര്‍ പറയുന്നത് അഴിമതിരഹിതമായ ഭരണത്തെ കുറിച്ചും വിലകയറ്റത്തെ കുറിച്ചും സാധാരണക്കാരുടെ മെച്ചപ്പെട്ട ജീവിതത്തെ കുറിച്ചുമാണ്. വാസ്തവത്തില്‍ വര്‍ഷങ്ങളായി തലസ്ഥാന നഗരിയില്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരുടേയും വിഷയം അവ മാത്രമാണ്. അതാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിന്റെ രഹസ്യം. അഴിമതിയേയും ജീര്‍ണ്ണതയേയും വൃത്തിയാക്കുന്ന ചൂല്‍ അങ്ങനെയാണ് ഒരു വലിയ വിഭാഗത്തിനു പ്രിയങ്കരമായതാ. അതാണ് കോണ്‍ഗ്രസ്സിനും ബിജെപിക്കും പേടിസ്വപ്‌നമാകാന്‍ കാരണം. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിക്കെതിരെ സാമ്പത്തികമടക്കം പല ആരോപണങ്ങളും ഉന്നയിക്കാനും കാരണം മറ്റൊന്നല്ല. എന്നാല്‍ അതൊന്നും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല എന്നതാണ് സത്യം.
മറുവശത്ത് തിരഞ്ഞെടുപ്പ് റാലിയില്‍ പോലും പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാന്‍ ധൈര്യമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്സ്. അതിരക്ഷമായ വിലകയറ്റത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളാണെന്ന വിലയിരുത്തല്‍ നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി റാലിയില്‍ പങ്കെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന പാര്‍ട്ടിയുടെ തന്നെ വിലയിരുത്തലാണ് അതിനു കാരണമത്രെ. ഈ സാഹചര്യത്തേയും മുതലെടുക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. മറുവശത്ത് ബിജെപി മോഡിയെ തന്നെ രംഗത്തിറക്കി.
തീര്‍ച്ചയായും രാജ്യം നേരിടുന്ന ഗൗരവമായ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നും നിലപാടില്ലാത്ത ആം ആദ്മി പാര്‍ട്ടിക്ക് എത്രമാത്രം ഭാവിയുണ്ടാകുമെന്ന് കണ്ടറിയണം. അപ്പോഴും അഴിമതിയെന്ന ഒറ്റവിഷയത്തില്‍ പിടിച്ച് പോരാടുന്ന പാര്‍ട്ടിക്ക് ഡെല്‍ഹിയിലെങ്കിലും ചിലതു ചെയ്യാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply