
ആഘോഷങ്ങള്‍ക്ക് ഈ ആന പോരേ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു ഉത്സവകാലം കൂടി വരുന്നു. ആനകളെ പീഡിപ്പിക്കുന്നതിന്റേയും അവയുടെ പകരം വീട്ടലിന്റേയും കാലം. ഉത്സവപറമ്പുകളില്‍ ചോര വീഴുന്ന കാലം. ഇനിയുമതാവര്‍ത്തിക്കണോ? കാലത്തിനനുസരിച്ച് മാറാത്ത, മാറ്റാത്ത ഏത് ആചാരമുണ്ട്?
ഇതു നോക്കൂ.. യുഎഇ ദിനാഘോഷത്തിന്റെ ഭാഗമായി കേരളീയ കലാരൂപങ്ങളുടെ ഘോഷയാത്രയില്‍ പങ്കെടുത്ത ആന. സംശയിക്കേണ്ട. ജീവനുള്ള ആനയല്ല. ഫൈബര്‍ ആന. ഉത്സവങ്ങള്‍ക്കും സ്വീകരണങ്ങള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും ഇവ പോരേ? മേളസമയത്ത് ചെവിയാട്ടാനുള്ള ഒരു സംവിധാനം കൂടിയായാല്‍ എല്ലാമായില്ലേ?……… എന്തിനു നമ്മുടെ ഉത്സവ പറമ്പുകള്‍ ചോരപുഴകളാക്കുന്നു? ആനച്ചോറ് ഇനിയെങ്കിലും കൊലച്ചോറാകാതിരിക്കട്ടെ…….
