സബാഷ് ചെന്നിത്തല

ഇമേജ് വര്‍ദ്ധനക്കായി സുധീരനും ചെന്നിത്തലയുമായി ഒരു മത്സരം നടക്കുന്നതായാണ് കോണ്‍ഗ്രസ്സുകാര്‍തന്നെ പറയുന്നത്. ഭാവിയിലെ മോഹങ്ങളാണ് അതിനു കാരണമായി പറയപ്പെടുന്നത്. മദ്യം സുധീരന്റേയും കുബേര ചെന്നിത്തലയുടേയും ഇമേജ്് വര്‍ദ്ധിപ്പിച്ചു എന്നതില്‍ സംശയമില്ല. ഇപ്പോഴിതാ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടിരിക്കുന്നു. സുധീരന്‍ നേരത്തെതന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്തായാലും വളരെ പ്രസക്തമാണ് ഈ ആവശ്യം. താന്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് ചെന്നിത്തല പറഞ്ഞു.. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തനം ജനങ്ങളില്‍നിന്ന് മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ല […]

chenni

ഇമേജ് വര്‍ദ്ധനക്കായി സുധീരനും ചെന്നിത്തലയുമായി ഒരു മത്സരം നടക്കുന്നതായാണ് കോണ്‍ഗ്രസ്സുകാര്‍തന്നെ പറയുന്നത്. ഭാവിയിലെ മോഹങ്ങളാണ് അതിനു കാരണമായി പറയപ്പെടുന്നത്. മദ്യം സുധീരന്റേയും കുബേര ചെന്നിത്തലയുടേയും ഇമേജ്് വര്‍ദ്ധിപ്പിച്ചു എന്നതില്‍ സംശയമില്ല. ഇപ്പോഴിതാ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടിരിക്കുന്നു. സുധീരന്‍ നേരത്തെതന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്തായാലും വളരെ പ്രസക്തമാണ് ഈ ആവശ്യം.
താന്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് ചെന്നിത്തല പറഞ്ഞു.. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തനം ജനങ്ങളില്‍നിന്ന് മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ല എന്നദ്ദേഹം പറഞ്ഞു.. ഇരുമ്പുമറയ്ക്കുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങള്‍ തന്നെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.പി., എം.എല്‍.എ., മന്ത്രിമാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വിവരാവകാശ നിയമം ഉപയോഗിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.. വസ്തുതകള്‍ ജനങ്ങളുടെ മുന്നിലെത്തുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ ജന പ്രതിനിധികള്‍ക്ക് സാധിക്കും. കേള്‍ക്കാനുള്ള അവകാശ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തീര്‍ച്ചയായും ജനാധിപത്യത്തിലെ ഒരു കുതിച്ചുചാട്ടമായിരിക്കും ഈ നിര്‍ദ്ദേശം. യഥാര്‍ത്ഥത്തില്‍ ഭരണത്തെ നിയന്ത്രിക്കുന്നത് പാര്‍ട്ടികളാണല്ലോ. അവര്‍ക്ക് എന്താണ് ജനങ്ങളലി്# നിന്ന് മറക്കാനുള്ളത്? ചെന്നിത്തലയുടെ അഭിപ്രായത്തോട് എന്തായിരിക്കും മറ്റുപാര്‍ട്ടികളുടേയും നേതാക്കളുടേയും നിലപാടെന്നറിയാന്‍ താല്‍പ്പര്യമുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply