ഇതൊക്കെതന്ന മന്‍മോഹനും പറഞ്ഞത്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

modi

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നല്ലനിലയിലത്തെിക്കാന്‍ കടുത്ത നടപടി വേണ്ടിവരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഓര്‍മ്മിപ്പിച്ചത് മറ്റാരേയുമല്ലേ, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ തന്നെ. അദ്ദേഹവും നിരന്തരമായി പറഞ്ഞിരുന്നത് ഇതുതന്നെയായിരുന്നു. അതിന്റഎ ഭാഗമായി പല കടുത്ത നടപടികളും അദ്ദേഹവംു സ്വീകരിച്ചു. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിക്ക് പ്രധാനകാരണമായതും ആ നടപടികള്‍ തന്നെയായിരുന്നു. അതെല്ലാം മോദിക്കറിയാവുന്ന കാര്യങ്ങള്‍ തന്നെ. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി പൊതുവേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. കടുത്ത നടപടികളോട് എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക നില വളരെ മോശമാണ്. കടംകയറി പൊള്ളയായ സമ്പദ്വ്യവസ്ഥയാണ് മുന്‍ സര്‍ക്കാര്‍ ബാക്കിവെച്ചത്. ഒന്നും തന്നെ മുന്‍ ഭരണാധികാരികള്‍ ശേഷിപ്പിച്ചിട്ടില്ല. അതിനാല്‍, രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം ഏറ്റവും താഴ്ന്ന നിലയിലാണ്. കടുത്തതും കയ്‌പ്പേറിയതുമായ തീരുമാനങ്ങളിലൂടെയേ രാജ്യം സാമ്പത്തികാരോഗ്യത്തിലേക്ക് തിരിച്ചെത്തുകയുള്ളൂ. ശക്തമായ തീരുമാനവും അടുത്ത ഒന്നോ രണ്ടോവര്‍ഷം നീളുന്ന കര്‍ശന നടപടികളും മാത്രമാണ് മുന്നിലെ മാര്‍ഗം. സാമ്പത്തിക അച്ചടക്കമേ രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കൂ. എന്നാല്‍, ഇത്തരം ഹ്രസ്വകാല നടപടി എല്ലാവര്‍ക്കും സന്തോഷപ്രദമായിരിക്കില്ല. ജനങ്ങള്‍ക്കിഷ്ടമായില്ലെങ്കിലും നടപടി എടുത്തേപറ്റൂ. ഇന്നത്തെ സാഹചര്യത്തില്‍ കടുത്ത തീരുമാനവും കയ്പ്പുള്ള മരുന്നും രാജ്യത്തിന് അനിവാര്യമാണ്. രാജ്യം എന്നോട് കാണിച്ച വലിയ സ്‌നേഹത്തിന് കടകവിരുദ്ധമായിരിക്കും ഞാന്‍ എടുക്കുന്ന ചുവടുകള്‍ എന്നു നന്നായി അറിയാം. പക്ഷേ, ഈ നടപടി ഒഴിവാക്കാനാവില്ല. രാജ്യതാല്‍പര്യത്തിന് കടുത്ത നടപടി എടുക്കേണ്ട സമയം ഇതാണ്. സാമ്പത്തിക നില മെച്ചപ്പെടുമ്പോള്‍ ജനങ്ങളുടെ സ്‌നേഹം ഞാന്‍ വീണ്ടും ആര്‍ജിക്കും എന്നിങ്ങനെ പോകുന്നു മോദിയുടെ വാക്കുകള്‍. അദ്ദേഹത്തെ ദൈവം രക്ഷിക്കട്ടെ….


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply