
വനിതാദിനത്തില്‍ വേണാട് എക്‌സ്പ്രസ്സ് നിയന്ത്രിക്കുക വനിതകള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോക വനിത ദിനമായ മാര്‍ച്ച് എട്ടിന് വേണാട് എക്‌സ്പ്രസ്സ് നിയന്ത്രിക്കുക വനിതകള്‍. അന്നേ ദിവസം എറണാകുളത്ത് നിന്നും രാവിലെ 10.15 ന് പുറപ്പെടുന്ന വേണാട് എക്‌സ്പ്രസാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കകു. ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമണ്‍ എല്ലാം വനിതകളായിരിക്കും. കൂടാതെ ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിഗ്നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളുടെ നിയന്ത്രണവും വനിതകള്‍ക്കായിരിക്കും. റെയില്‍വേ സംരക്ഷണ സേനയിലെ വനിത ഉദ്യോഗസ്ഥരായിരിക്കും അന്നത്തെ സുരക്ഷ ചുമതലയും നിര്‍വഹിക്കുക. ടിപി ഗൊറാത്തി ആയിരിക്കും ലോക്കോ പൈലറ്റ്. വിദ്യ ദാസ് ആയിരിക്കും അസി. ലോക്കോ പൈലറ്റ്. പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലുള്ള ഈ യാത്രയുടെ ചുക്കാന്‍ പിടിക്കുക ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ആയിരിക്കും. വനിത ജീവനക്കാര്‍ക്ക് എറണാകുളത്ത് റെയില്‍വേ വക പ്രത്യേക സ്വീകരണവും ഉണ്ടാകും.
