
വനിതാ ട്വന്റി-20 ലോകകപ്പ് സ്വപ്‌നവുമായി ഇന്ത്യ : ഫൈനല്‍ നാളെ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വനിതാ ട്വന്റി–20 ലോകകപ്പ് ചാമ്പ്യന്‍മാര്‍ക്കായുള്ള അവസാനമത്സരം ഞായറാഴ്ച പകല്‍ 12.30ന് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഒരു കളിയും തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യയും ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരും ഒന്നാം റാങ്കുകാരുമായ ഓസ്ട്രേലിയയും തമ്മിലാണ് അന്തിമപോരാട്ടം. ഇംഗ്ലണ്ടുമായുള്ള സെമി മഴകാരണം മുടങ്ങിയതോടെ ആദ്യഫൈനലിലേക്ക് ഇന്ത്യയെത്തി. നേരത്തെ ആസ്‌ത്രേലിയയും ഇന്ത്യയും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം. ഹര്‍മന്‍പ്രീത് കൗറിന്റെ നായകത്വത്തില്‍ ഉജ്ജ്വലപ്രകടനമാണ് ഇന്ത്യ കാഴ്ച വെക്കുന്നത്. 2017ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഓസിസിനെതിരെ 115 പന്തില്‍ 171 റണ്ണാണ് ഹര്‍മന്‍പ്രീത് അടിച്ചുകൂട്ടിയത്. ആ പ്രകടനമാവര്‍ത്തിച്ചാല്‍ കപ്പുയര്‍ത്തുക ഇന്ത്യയായിരിക്കും.
