
ഇന്ത്യയില്‍ നിന്ന് പോകാനാവശ്യപ്പെട്ട് സ്ത്രീക്ക് നേരെ ആക്രമണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തൃശൂര്‍ മണ്ണൂത്തി മുല്ലക്കരയില്‍ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം. ജമീലയെന്ന സ്ത്രീയെ അവരുടെ അയല്‍വാസി കൂടിയായ ബാബുവാണ് ആക്രമിച്ചത്. നിങ്ങള്‍ക്ക് ഇവിടെ വീടും സ്ഥലവുമൊന്നുമില്ലെന്നും ഇന്ത്യയില്‍ നിന്ന് പോകണമെന്നും ആക്രോശിച്ചാണ് ഇയാള്‍ ആക്രമിച്ചത്. നടുവിന് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. ബഹളം വെച്ചപ്പോള്‍ കഴുത്തില്‍ നാട്ടുകാരെത്തിയാണ് അവരെ മോചിപ്പിച്ചത്. സംഭവത്തില്‍ മണ്ണൂത്തി പൊലീസില്‍ പരാതി നല്‍കി. ജമീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഒരു സജീവ ബി.ജെ.പി പ്രവര്‍ത്തകനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ ബഹളംവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ യാതൊരു വിധ മാനസിക പ്രശനങ്ങളുമില്ലാത്ത പ്രതിയെ മാനസിക രോഗിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിച്ചു. മദ്രസയിലേക്ക് പോയ കുട്ടികള്‍ക്ക് നേരെ വളര്‍ത്തു നായയെ അഴുച്ചു വിട്ട് കടിപ്പിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.
