
കേരളത്തില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്ത
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് റിപ്പോര്‍ട്ട്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിനി വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ഫലം പരിശോധിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എഎന്‍ഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്. വിദ്യാര്‍ത്ഥിയുടെ അവസ്ഥ ഗുരുതരമല്ല. ആശങ്കപ്പെടാനില്ല. വിദ്യാര്‍ത്ഥിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയുടെ ഉന്നത തല യോഗം ചേരാന്‍ ധാരണയായി. രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ആശങ്കപ്പെടാനില്ലെന്നും അതേസമയം കരുതല്‍ വേണമെന്നും സര്‍ക്കാര്‍ ജാഗരൂകരായി രംഗത്തുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. പല ജില്ലകളിലായി പത്ത് പേരാണ് ആശുപത്രിയിലുള്ളത്.
