
എന്‍ ഐ എ റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിവാദമായ പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് കോഴിക്കോടും വയനാടും എന്‍ഐഎ നടത്തിയ റെയ്ഡില്‍ വ്യാപകപ്രതിഷേധം. ലോക് ഡൗണ്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് റെയ്ഡ് നടന്നതെന്നാണ് പ്രധാന ആരോപണം. ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നു പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.. വയനാട് സ്വദേശികളായ വിജിത്ത്, എല്‍ദോ വില്‍സന്‍, കോഴിക്കോട് സ്വദേശിയും ഓണ്‍ ലൈന്‍ മാധ്യമപ്രവര്‍ത്തകനുമായ അഭിലാഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ അലന്റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് ഭാഷ്യം. വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിന്റെ മലപ്പുറത്തെ വീട്ടിലും പൊലീസ് പരിശോധന നടത്തി.
