
ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. ഉന്നത ഉദ്യോഗസ്ഥരുടെയും കേന്ദ്ര മന്ത്രിമാരുടെയും യോഗം ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നാണ് തീരുമാനം. ഗ്രീന്‍ സോണില്‍ കൂടുതല്‍ ഇളവുകളും ഓറഞ്ച് സോണില്‍ ചെറിയ ഇളവുകളും അനുവദിച്ചിട്ടുണ്ട്. അവശ്യകാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പുറത്തിറങ്ങാം. ഗ്രീന്‍ സോണില്‍ നിയന്ത്രിതമായ രീതിയില്‍ ബസുകള്‍ അനുവദിക്കും. ഓറഞ്ച് സോണില്‍ രണ്ടാള്‍ക്ക് ടാക്‌സിയില്‍ യാത്ര ചെയ്യാം. ഇരുചക്രവാഹനത്തില്‍ പുറകുസീറ്റില്‍ യാത്ര ചെയ്യാം. റെഡ് സോണില്‍ ഇളവുകളൊന്നുമില്ല. എവിടെയായാലും 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും പുറത്തിറങ്ങരുത്. മാളുകള്‍, സിനിമ, ഹോട്ടല്‍, മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, പൊതുപരിപാടികള്‍ തുടങ്ങിയവക്കൊന്നും അനുമതിയില്ല. ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. ഇതേ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
