സാജന്‍ മണിയ്ക്ക് വാന്‍ ഗോഗ് പുരസ്‌കാരം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

വിശ്വവിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ ഗോഗിന്റെ പേരില്‍ ലണ്ടനിലെ വാന്‍ ഗോഗ് ഹൗസ് ഏര്‍പ്പെടുത്തിയ റസിഡന്‍സി അവാര്‍ഡിന് മലയാളി കലാകാരനായ സാജന്‍ മണിക്ക്. ബര്‍ലിന്‍ ആസ്ഥാനമായാണ് സാജന്‍ മണിയുടെ കലാപ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടക്കുന്നത്. ബെര്‍ലിന്‍ ആര്‍ട് പ്രൈസ് പുരസ്‌കാരം നേടിയ ആദ്യത്തെ ഇന്ത്യന്‍ കലാകാരനും അദ്ദേഹമായിരുന്നു. ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതപ്രശ്‌നങ്ങള്‍, കോളോണിയലിസത്തിനു ശേഷമുള്ള ദലിത് ജീവിതങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വാന്‍കൂവര്‍ ബിനാലെ, കംപാല ആര്‍ട്ട് ബിനാലെ, ധാക്ക ആര്‍ട്ട് സമ്മിറ്റ്, കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍, സെനോരിയ – സനാപരന്റ ആര്‍ട്ട് ഫെസ്റ്റിവല്‍ ഗോവ, മുസര മിക്‌സ് ഫെസ്റ്റിവല്‍ തുടങ്ങി നിരവധി അന്തര്‍ദേശീയ വേദികളില്‍ അദ്ദേഹം കലാ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. കൊച്ചി – മുസിരിസ് ബിനാലെയുടെ ആദ്യ എഡീഷനില്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗമായിരുന്നു ചിത്രകല, പെര്‍ഫോമന്‍സ് ആര്‍ട്ട്, പ്രതിഷ്ഠാപന കല, വീഡിയോ ഇന്‍സ്റ്റലേഷന്‍ എന്നീ മാധ്യമങ്ങളില്‍ കലാപ്രവര്‍ത്തങ്ങള്‍ നടത്തി വരുന്നു. ചരിത്ര നറേറ്റീവുകള്‍ക്ക് പുത്തന്‍ ദര്‍ശനവും സര്‍ഗാത്മക ആശയ പിന്‍ബലവും നല്‍കുന്ന കലാവിഷ്‌കാര പ്രദര്‍ശനമാണ് അദ്ദേഹത്തിന്റേത്.

പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളെ അടിസ്ഥാനമാക്കി സാജന്‍ മണി നടത്തിയ ഇന്‍സ്റ്റലേഷന്‍

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും 2004 ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും . 2011 ല്‍ കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ബിരുദവും 2019 ല്‍ വൈസന്‍സീ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്നും സ്‌പേഷ്യല്‍ സ്റ്റ്രാറ്റജീസ് എന്ന വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എന്നും അരികുവല്‍ക്കരിക്കപ്പെടുന്നവരോടൊപ്പം നിലനില്‍ക്കുന്ന സാജന്‍ അടുത്തയിടെ കെ.ആര്‍. നാരായണന്‍ ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply