
പൗരന്മാര്‍ക്കെതിരെ കേന്ദ്രത്തിന്റെ യുദ്ധം : ടീസ്റ്റ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നാലുമാസമായി മണിപ്പൂര്‍ എന്ന രാജ്യത്തെ ഒരു സംസ്ഥാനം വേദനയുടെ നടുവിലായിട്ടിം അതു കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍. അതേ സമയത്തുതന്നെയാണ് പൊതുഖജനാവിലെ പണമെടുത്ത് അന്താരാഷ്ട്ര ആഘോഷം നടത്തുന്നത്. മറുവശത്ത് ഫാസിസ്റ്റ് അതോറിട്ടിയായി മാറിയ കേന്ദ്ര ഭരണകൂടം തങ്ങളുടെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുകയാണ്. ജനാധിപത്യവും പൗരന്മാരേയും സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ഭരണകൂടം അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മതന്യൂനപക്ഷങ്ങള്‍, സാധാരണക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങള്‍ക്കുമെതിരെയാണ് ഈ യുദ്ധം. പാഠപുസ്തകങ്ങളില്‍ നിന്ന് ഡാര്‍വിനേയും മൗലാനാ ആസാദിനേയും ഗുജറാത്ത് കലാപത്തേയും മറ്റും ഒഴിവാക്കിയിരിക്കുന്നു. ഗാന്ധിജിയെ കുറിച്ചു പറയുന്നുണ്ടെങ്കിലും അദ്ദേഹം യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്നോ എന്തിനാണ് കൊല്ലപ്പെട്ടതെന്നോ പറയുന്നില്ല. ചരിത്രത്തെ മാറ്റിയെഴുതകയാണ് ഭരണകൂടം ചെയ്യുന്നത്. ഒപ്പം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പാക്കുന്നത്. അതിനാല്‍ തന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തമാക്കേണ്ട രാഷ്ട്രീയ സന്ദര്‍ഭമാണിത്.
