
തലസ്ഥാനത്ത് യുഡിഎഫ് സെക്രട്ടറിയേറ് ഉപരോധവും എസ്എഫ്‌ഐ മഹാ പ്രതിരോധവും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യൂണിവേഴ്‌സിറ്റി കോളേജ് അതിക്രമത്തിലും പി എസ് സി ക്രമക്കേടിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും വിലക്കയറ്റം, വൈദ്യുതി ചാര്‍ജ് വര്‍ധന, കാരുണ്യ പദ്ധതി ഉപേക്ഷിച്ചത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് യു ഡി എഫ് നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചു. രാവിലെ ആറുമണിക്ക് ആരംഭിച്ച ഉപരോധം ഉച്ചക്ക് അവസാനിച്ചു. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അതേസമയം യൂനിവേഴ്‌സിറ്റി കോളേജിനെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനാവശ്യപ്പെട്ട് കോളേജിനുമുന്നില്‍ എസ് എഫ് ഐ മഹാ പ്രതിരോധം സംഘടിപ്പിച്ചു. ക്യാമ്പസിലെ പൂര്‍വ വിദ്യാര്‍ഥികളടക്കം പങ്കെടുത്ത പരിപാടിയില്‍ വളരെയധികം വിദ്യാര്‍ത്ഥി പ്രാതനിധ്യമുണ്ടായി.
