
ബിന്ദുവിനേയും കനകദുര്‍ഗ്ഗയേയും നവോത്ഥാന നായികമാരെന്ന് വിശേഷിപ്പിച്ച കോളേജ് മാഗസിന്‍ പിന്‍വലിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ശബരിമല കയറിയ ബിന്ദുവിനേയും കനകദുര്‍ഗ്ഗയേയും ആധുനിക നവോത്ഥാന നായികമാരെന്ന് വിശേഷിപ്പിച്ച കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനിയറിംഗ് കോളേജ് മാഗസിന്‍ പിന്‍വലിച്ചു. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ഹിന്ദു ഐക്യവേദി രംഗത്തിറങ്ങിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാളിന്റെ നടപടി. വിവാദമായിരുന്ന മീശ നോവലിനേയും എറണാകുളത്തു നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയേയും മാഗസിനില്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അതേസമയം പിന്‍വലിച്ച നടപടി അംഗീകരിക്കില്ലെന്നാണ് സ്റ്റുഡന്റ് എഡിറ്ററുടെ നിലപാട്.
