
ക്വാറി ഭീഷണി : സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പിച്ചു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കണ്ണൂരിലെ പെടേന എല്‍ പി സ്‌കൂളിലെ 55 ഓളം വിദ്യാര്‍ത്ഥികളാണ് ക്വാറികള്‍ ജീവനുനേരെ ഉയര്‍ത്തുന്ന ഭീഷണിയെതുടര്‍ന്ന് അധ്യയനം അവസാനിപ്പിച്ചത്. അഞ്ചോളം കരിങ്കല്‍ ക്വാറികളാണ് ഈ സ്‌കൂളിനടുത്ത് 500 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു ക്രഷറുകളും ഈ പരിധിക്കുള്ളില്‍ ഉണ്ട്. സ്‌കൂളിന് സമീപം വലിയ കരിങ്കല്‍ കഷണങ്ങള്‍ പതിക്കുന്നത് വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും രക്ഷിതാക്കളേയുമെല്ലാം ഭയചകിതരാക്കുകയാണ്. സ്‌ഫോടനങ്ങളെ തുടര്‍ന്ന് സ്‌കൂളിന്റെ ഭിത്തികളില്‍ വിള്ളല്‍ വീണിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും സ്‌ഫോടനശേഷം ഉയരുന്ന പാറപ്പൊടി അവശിഷ്ടങ്ങള്‍ ശ്വസിച്ചു ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചിട്ടുണ്ട്.
പഞ്ചായത്ത് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നല്‍കിയ പരാതികള്‍ അവഗണിക്കപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ അധ്യയനം അവസാനിപ്പിച്ചിച്ചത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് ജില്ലാ കളക്ടര്‍ അന്വേഷിക്കുന്നുണ്ട്. അതേസമയം ക്വാറികള്‍ക്കെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.
