ചാണകതളിക്കാരെ നയിക്കുന്നത് മനുവാദരാഷ്ട്രീയം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

ചാണകം തളിയും ശുദ്ധീകരിക്കലും എന്നും സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ ആയുധങ്ങളാണ്. കേരളത്തിലെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ്സും സിപിഎമ്മും ബിജെപിയുമടക്കമുള്ളവര്‍ അതു മാറി മാറി ഉപയോഗിച്ചിട്ടുണ്ട്. നാട്ടിക എം എല്‍ എക്കെതിരെ കഴിഞ്ഞ ദിവസം യൂത്ത കോണ്‍ഗ്രസ്സുകാരാണ് ഈ സമരമുറ ഉപയോഗിച്ചതെങ്കില്‍ കോണ്‍ഗ്രസ്സ് നേതാവ് കൊടിക്കുന്നേല്‍ സുരേഷിനെതിരെ ബിജെപിയും ചങ്ങറ സമരക്കാര്‍ക്കെതിരെ സിപിഎമ്മും ഇതേ സമരമുറ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഇവരെയെല്ലാം നയിക്കുന്നത് മനുരാഷ്ട്രീയമാണെന്നതു തന്നെയാണ് അതിനു കാരണം.
ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ദളിത് സമുദായത്തില്‍ പെട്ട നാട്ടിക എം.എല്‍.എ ഗീതാഗോപി ചേര്‍പ്പ് സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. സമരത്തിനുശേഷം അവരിരുന്ന സ്ഥലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് വൃത്തിയാക്കുകയായിരുന്നു. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ വിനോദ് അടക്കം അതില്‍ പങ്കെടുത്തതായി പരാതിയുണ്ട്.
കൊടിക്കുന്നില്‍ സുരേഷ് എം.പി ഉപവാസം നടത്തിയ കൊട്ടാരക്കര റെയില്‍വെ സ്റ്റേഷന് മുന്നിലെ സമരപ്പന്തലില്‍ ബിജെപി പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് വൃത്തിയാക്കി അധികകാലമായിട്ടില്ല. കൊല്ലംചെങ്കോട്ട പാത നവീകരണം വൈകുന്നതിനെതിരായിട്ടായിരുന്നു സ്ഥലം എംപി കൂടിയായ കൊടിക്കുന്നില്‍ സുരേഷ് സമരം നടത്തിയത്. മനുഷ്യവിരുദ്ധവുമായ നടപടിയുടെ പേരില്‍ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് അന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ദളിത് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ചങ്ങറ സമരത്തെ പിന്തുണച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന രാത്രിസമരത്തെ തുടര്‍ന്നാണ് സിപിഎമ്മിന്റെ മനുവാദരാഷ്ട്രീയം മറനീക്കി പുറത്തുവന്നത്. ഒപ്പമതില്‍ സദാചാരപോലീസിംഗും ഉണ്ടായിരുന്നു. ചങ്ങറ സമരത്തെ പിന്തുണച്ച യുവതീയുവാക്കള്‍ സെക്രട്ടറിയേറ്റ് പരിസരം അശുദ്ദമാക്കി എന്നാരോപിച്ച് സിപിഎമ്മിന്റെ വനിതാ സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു ചാണകവുമായി എത്തിയത്.
ആദിവാസികള്‍ സെക്രട്ടറിേറ്റിനു പടിക്കല്‍ കുടില്‍ കെട്ടി സമരം ചെയ്തപ്പോള്‍ അവിടമാകെ തൂറി വൃത്തികേടാക്കി എന്നു പറഞ്ഞത് സാക്ഷാല്‍ വി എസായിരുന്നു. രാഷ്ട്രീയരംഗത്തു മാത്രമല്ല, നിരവധി ദളിത് ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കാര്യാലയങ്ങലില്‍ സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള വാര്‍ത്തകളും എത്രയോ പുറത്തുവന്നിരിക്കുന്നു. ഇവരെയെല്ലാം നയിക്കുന്നത് ഗാന്ധിയോ മാര്‍ക്‌സോ അല്ല, മനു തന്നെയാണെന്ന് വ്യക്തമാക്കാന്‍ ഇതിനപ്പുറമെന്തുവേണം?


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala, Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply