ചരിത്രക്ലാസ്സിലിരുന്ന് ചിലര്‍ ഉറങ്ങിയതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ചിലര്‍ ചരിത്രം പഠിപ്പിക്കുന്ന ക്ലാസ്സിലിരുന്ന് ചരിത്രം പഠിക്കാതെ സുഖമായി ഉറങ്ങിയതിന്റെ ദുരന്തമാണ് നാമിന്ന് അനുഭവിക്കുന്നത്. ഇന്ത്യാചരിത്രത്തിന്റെ ഒരു കോപ്പി എല്ലാ വീടുകളിലുമെത്തിച്ചു കൊടുത്താല്‍ തീരുന്ന പ്രശ്‌നമേ ഇന്ത്യയിലുള്ളൂ. കാരണം ചരിത്രത്തിലുള്ള അജ്ഞതയെയാണ് ചിലര്‍ കാലാ കാലമായി ബ്രെയിന്‍ വാഷിങിനായി ഉപയോഗിക്കുന്നത്. ഇതിനായി പലപ്പോഴും ഇന്ത്യ ഭരിച്ചിരുന്ന മുസ്ലിം രാജാക്കന്മാരെ കുറ്റപ്പെടുത്തും. അക്കൂട്ടത്തില്‍ ആരാധനാലയങ്ങള്‍ തകര്‍ത്തവരുണ്ട്. കൊള്ളയും കൊലയും നടത്തിയവരുണ്ട്. മതം മാറ്റിയവരുണ്ട്. ഇത് പറയുന്നവര്‍ തന്നെയാണ് ചില സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലെ സിലബസ്സില്‍ ഇന്ത്യാചരിത്രത്തില്‍ നിന്നുള്ള മുസ്ലിം ഭരണചരിത്രം എടുത്ത് കളഞ്ഞത്! 1193 മുതല്‍ 1857 വരെ തുടര്‍ച്ചയായി 7 നൂറ്റാണ്ടോളമാണ് മുസ്ലിം ഭരണാധികാരികള്‍ ഇന്ത്യ ഭരിച്ചത്. മുസ്ലിം ഭരണത്തിനറുതിയുണ്ടാക്കിയ ബ്രിട്ടീഷുകാര്‍ക്ക് കഷ്ടിച്ചു 190 കൊല്ലമാണ് ഭരിക്കാനായത്. ഭരണം ഒരു നൂറ്റാണ്ട് തികയുന്നതിന് മുമ്പ് തന്നെ ബ്രിട്ടീഷുകാര്‍ക്ക് എതിരായി സമരം തുടങ്ങിയിരുന്നു. എന്ത് കൊണ്ടാവാം 7 നൂറ്റാണ്ടോളം ഭരിച്ച മുസ്ലിം രാജാക്കന്മാര്‍ക്കെതിരെ ജനങ്ങള്‍ തിരിയാതിരുന്നത്? ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കച്ചവടത്തിനായി വന്ന ബ്രിട്ടീഷുകാര്‍ നടത്തിയത് കച്ചവടവും കോളനിവല്‍ക്കരണവും മാത്രമല്ല. ഒരുതരം കൊള്ളയാണ്. അന്നത്തെ 4 ട്രില്യണ്‍ ഡോളറാണവര്‍ ഇന്ത്യയില്‍ നിന്നും കടത്തിയത് ! ഇതാരും മൈക്ക് കിട്ടിയാല്‍ വിളിച്ചു പറയില്ല. പകരം ചരിത്രത്തില്‍ നിന്നും ചിലത് മാത്രം മാന്തിയെടുത്ത് വെറുപ്പിന്റെ രാഷ്ട്രീയം പറയും. അങ്ങിനെ വിമര്‍ശിക്കപ്പെടുന്നവരില്‍ മുഗള്‍ ചക്രവര്‍ത്തിമാരായിരുന്ന ബാബറും ഔറംഗസേബുമാണ് മുന്നില്‍. ബാബറിന്റെ കാലത്ത് നിര്‍മ്മിച്ച ഒരു പള്ളിയെ ചൊല്ലിയുണ്ടായ പുകിലും കോലാഹലങ്ങള്‍ക്കും ശേഷം ആ വിവാദത്തിനൊരു ക്ലൈമാക്‌സും ഒടുക്കവും കണ്ടു. 1528ല്‍ ബാബറിന്റെ കാലത്താണ് പള്ളി നിര്‍മ്മിച്ചതെന്നത് ഒരു നേരും 325 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പള്ളിക്കെതിരെ പരാതി ഉയര്‍ന്നത് എന്നതും മറ്റൊരു നേരുമാണ്.
ഔറംഗസേബ് വേറൊരു ലെവലാണ്. 49 വര്‍ഷം ഭരിച്ച ഈ ചക്രവര്‍ത്തിയാണ് വിവാദനായകന്‍. മതഭ്രാന്തനായും ക്രൂരനായും അദ്ദേഹം വിമര്‍ശിക്കപ്പെടുന്നു. ഖജനാവിലെ നികുതിപ്പണത്തില്‍ കയ്യിടാതെ സ്വകാര്യാവശ്യങ്ങള്‍ക്കായി ഖുറാന്‍ പകര്‍ത്തിയെഴുതിയും തൊപ്പിതുന്നിയും കണ്ടെത്തിയ പണത്തില്‍ നിന്നും തന്റെ മരണാനന്തര ചെലവുകള്‍ക്കായി അരപ്പട്ടയില്‍ ബാക്കി വെച്ച ഔറംഗസേബിനെ പോലെ മതഭ്രാന്തനായ വേറൊരു ഭരണാധികാരിയെ ലോക ചരിത്രത്തില്‍ മുങ്ങിത്തപ്പിയാലും കിട്ടില്ല! ക്രൂരത അളന്നാല്‍ ജോര്‍ജ്ജ് ബുഷിനും മുസ്സോളിനിക്കും ഹിറ്റ്‌ലര്‍ക്കും സ്റ്റാലിനും ഇടയില്‍ അയാള്‍ വെറും ചീള് കേസല്ലേ? അപ്പോഴും ഗോവധം നിരോധിച്ചിരുന്ന ഔറംഗസേബ് ഒരു സസ്യബുക്കായിരുന്നു എന്നതാണ് കൗതുകകരം! അതായത് പള്ളി
നിര്‍മ്മിച്ച മുഗളനെയാണ് നമുക്ക് പരിചയം. രാമായണവും മഹാഭാരതവും പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റാനായി പറഞ്ഞ മുഗളരാജാവിനെ കുറിച്ച് അറിയില്ല. ഒരു സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലുകളായി ചാര്‍മിനാറും കുത്തബ് മിനാറും താജ് മഹലും ചെങ്കോട്ടയും മുഗള്‍ ഗാര്‍ഡനും ആഗ്ര കോട്ടയും ഫത്തേഹ്ഫൂര്‍ സിക്രിയുമുണ്ട്. ബംഗാളിലെ മുര്‍ഷിദാബാദ് നഗരം കണ്ട് ലണ്ടന്‍ ഒന്നുമല്ലെന്ന് റോബര്‍ട്ട് ക്ലൈവ് എന്ന വൈസ്രോയി സ്വന്തം പുസ്തകത്തിലാണ് എഴുതിയത്! അത്ര കണ്ട് സമ്പന്നമായിരുന്നു ഇന്ത്യ! ആഭ്യന്തര ഉല്‍പാദന നിരക്കാണെങ്കില്‍ 25% ആയിരുന്നു. ആ സമ്പന്നതയാണ് പോര്‍ച്ചുഗീസുകാരെയും ബ്രിട്ടീഷുകാരെയും ഇന്ത്യയിലേക്ക് വരാന്‍ പ്രേരിപ്പിച്ചത്. പക്ഷേ ബ്രിട്ടീഷുകാര്‍ക്കും പോര്‍ച്ചുഗീസുകാര്‍ക്കും ഏഴു നൂറ്റാണ്ട് മുമ്പ് തന്നെ അറബികള്‍ കച്ചവടത്തിനായി ഇന്ത്യയില്‍ എത്തിയിരുന്നു. കടലിന് പോലും അറബിക്കടല്‍ എന്ന പേരുണ്ടായത് അങ്ങിനെയാണ്. നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്ത അറബികള്‍ ഇന്ത്യയെ വെട്ടിപ്പിടിക്കാനോ കുളം തോണ്ടാനോ മെനക്കെട്ടില്ല. ബ്രിട്ടീഷുകാര്‍ ശ്രമിച്ചത് താജ്മഹല്‍ പോലും പൊളിച്ചു കടത്താനാണ്. രണ്ട് തവണ ലേലത്തില്‍ വെച്ചതാണ്. ബാക്കിയാവാന്‍ കാരണം ഷിപ്പിംഗ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവ് അധികമായത് കൊണ്ടാണത്രേ! പകരം താജ്മഹലില്‍ പതിച്ച രത്‌നം പോലുള്ള കല്ലുകള്‍ അടിച്ചുമാറ്റി. ബ്രിട്ടീഷുകാര്‍ ഇന്ത്യയോട് സലാം പറയുമ്പോള്‍ 25% ഉണ്ടായിരുന്ന ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനനിരക്ക് 4.2% ആയി കൂപ്പ് കുത്തിയിരുന്നു. എന്ന് വെച്ചാല്‍ 190 വര്‍ഷം കൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ഒരു കരിമ്പിന്‍ ചണ്ടിയാക്കി മാറ്റിയിരുന്നു!
ഇക്കാരണം കൊണ്ടാണ് നെഹ്രുവിന്റെ കാലത്ത് മലയാളികള്‍ താളും തകരയും തിന്ന് വിശപ്പ് മാറ്റേണ്ടി വന്നത്. അത്രകണ്ട് വറുതിയുടെ കാലമായിരുന്നുവത്. വിശപ്പ് മാറ്റാന്‍ ഭക്ഷണവും ചിലവാക്കാന്‍ കയ്യില്‍ ചെമ്പുമില്ലാതെ തേരാപാര നടന്ന് ‘പിരാന്ത് ‘ ആയപ്പോള്‍ അവര്‍ ഡബ്ബിപ്പെട്ടിയില്‍ കുറച്ച് ഡ്രസ്സുമെടുത്ത് വീട് വിട്ടിറങ്ങി ബോബെയിലേക്കോ മദിരാശിയിലേക്കോ വണ്ടി കയറി. ബോബെയിലേക്ക് പോയവര്‍ കിട്ടിയ ജോ ലി ചെയ്ത് പാവും ബാജിയും തിന്ന് ചേരികളില്‍ ജീവിച്ചു. ചിലര്‍ കള്ള ലോഞ്ചു കയറി. അവര്‍ മരുഭൂമിയിലോ പാക്കിസ്ഥാനിലോ എത്തപ്പെട്ടു. മദിരാശിക്ക് പോയവര്‍ കല്‍ക്കത്തയിലോ ബര്‍മ്മയിലോ ശ്രീലങ്കയിലോ സിംഗപ്പൂരോ എത്തപ്പെട്ടു. പ്രാരാബ്ധങ്ങള്‍ക്കിടയിലെ ആടുജീവിതത്തിനിടയില്‍ അറിഞ്ഞോ അറിയാതെയോ ബര്‍മ്മയിലെയും പാകിസ്താനിലെയും സിംഗപൂരിലെയും പൗരന്മാരായി മാറിപ്പോയത് ഒരു ചാണ്‍ വയറിനായി പരക്കം പായുമ്പോഴാണ്. നാടും വീടും കുടുംബവും ഉപേക്ഷിക്കുന്നതും ചിതറിപ്പോവുന്നതും കൂട് വിട്ട് പറക്കുന്നതും ഒഴിവാക്കാനാവാത്ത ചുറ്റുപാടിലാണ്. ശീതകാലമാവുമ്പോള്‍ ആകാശത്തിന്റെയും രാജ്യങ്ങളുടെയും അതിര്‍ത്തി താണ്ടി സൈബീരിയയില്‍ നിന്നാണ് കടലുണ്ടിയിലേക്ക് സൈബീരിയന്‍ കൊക്കുകള്‍ പറന്ന് വരുന്നത്. അതിജീവനത്തിനായി വാസസ്ഥലം മാറുന്ന പക്ഷികള്‍ പറയാത്തതാണ് ഉറുദു കവിയായ അല്ലാമ മുഹമ്മദ് ഇക്ബാല്‍ തന്റെ കവിതയിലൂടെ പറഞ്ഞത് : ‘ ഈ ഭൂമി നിന്റെയുമല്ല എന്റെയുമല്ല.. നിന്റെയും എന്റെയും തന്തയുടേതുമല്ല!’ – ഈ ഭൂമിക്ക് അവകാശികളില്ല!

(പൗരത്വഭേഗതിനിയമത്തിനെതിരായ പ്രഭാഷണത്തില്‍ നിന്ന്)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply