
കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്സ് സമിതി തീരുമാനിച്ചു. ബാങ്കേഴ്സ് സമിതിയുടെ സംസ്ഥാനതല യോഗത്തിലാണ് തീരുമാനം. കൃഷി ഉപജീവനമാക്കിയവരുടെ മറ്റു വായ്പകള്‍ക്കും ആനുകൂല്യം ലഭിക്കും. ഒരുവര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം. ഇതോടെ 1038 വില്ലേജുകളിലുള്ള കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ തീരുമാനം നടപ്പാക്കാന്‍ സാധിക്കുള്ളു.
