
പിറവം പള്ളിത്തര്‍ക്കം : സുപ്രീംകോടതി വിധി ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പിറവം പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിശ്വാസികളുടെ വികാരം സംരക്ഷിച്ചാണ് വിധി നടപ്പാക്കുക. മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കും.
സുപ്രിംകോടതി വിധിയനുസരിച്ച് പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. യാക്കോബായ സഭയ്ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചിരുന്നു. ഇതിനുളള മറുപടിയിലാണ് സുപ്രീംകോടതി ഉത്തരവ് അതേപടി ഉടനടി നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 15 പേജുള്ള സത്യവാങ്ങ്മൂലമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് സഭയ്ക്കും വിശ്വാസികള്‍ക്കും മുന്‍പില്‍ 18 നിബന്ധനകളും സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. വിശ്വാസികള്‍ക്ക് പളളിയില്‍ പ്രവേശിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. പൊലീസ് സ്റ്റേഷനിലെത്തി ഇടവകക്കാരാണെന്ന് സത്യവാങ്ങ്മൂലം നല്‍കണം. 1934ലെ ഭരണഘടന അംഗീകരിക്കുന്നുവെന്നും എഴുതി നല്‍കണം. പൊലീസ് നല്‍കുന്ന പാസില്ലാതെ ആര്‍ക്കും പള്ളിയില്‍ പ്രവേശിക്കാനാവില്ല. ഒരു സമയത്ത് 250 വിശ്വാസികളില്‍ കൂടുതല്‍ ഒരു സമയം പള്ളിക്കുള്ളില്‍ അനുവദിക്കില്ല. കുര്‍ബാന കഴിഞ്ഞാല്‍ 15 മിനുട്ടിനുള്ളില്‍ പള്ളി വിട്ട്‌പോകണം. . എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ വിശ്വാസികളെ പ്രവേശിപ്പിക്കാതെ പളളി അടച്ചിടാനുളള അവകാശം പൊലീസിനുണ്ടാകുമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലുണ്ട്.
