
മസാക്ക കിഡ്സ് ആല്‍ബം കുതിപ്പു തുടരുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആഫ്രിക്കന്‍ മസാക്ക കിഡ്സ് എന്ന കൂട്ടായ്മ നിര്‍മ്മിച്ച സംഗീത ആല്‍ബം സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയുള്ള മുന്നേറുക തന്നെയാണ്. പ്രധാനമായും അനാഥകുട്ടികളാണ് ഇതില്‍ ചുവടുവെക്കുന്നത്. എയ്ഡ്സ് രോഗവും യുദ്ധവും ദാരിദ്ര്യവും തകര്‍ത്ത ഉഗാണ്ടയുടെ അതീജീവനമാണ് ആല്‍ബം ലക്ഷ്യം വെക്കുന്നത്. 2.4 ദശലക്ഷം അനാഥ കുട്ടികളാണ് ഉഗാണ്ടയിലുള്ളത്. വീഡിയോയില്‍ നിന്ന് ലഭിക്കുന്ന തുക അവരുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനുമാണ് ഉപയോഗിക്കുക.
