
അരുണ്‍ ജെയ്റ്റലി അന്തരിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ദില്ലി എയിംസില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.
എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍ നിരനേതാവായി മാറിയ ചരിത്രമാണ് ജെയ്റ്റിലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. വാജ്‌പേയിയെ പോലെ ബിജെപിയിലെ സൗമ്യസാന്നിധ്യവുമായാണ് അരിയപ്പെട്ടിരുന്നത്. നരേന്ദ്രമോദിയുടെ വിശ്വസ്തനായിരുന്ന ജയ്റ്റ്‌ലി പ്രഗല്‍ഭനായ അഭിഭാഷകനും കൂടിയായിരുന്നു. ഏറെ പഴികേട്ട ജിഎസ്ടിയും നോട്ടുനിരോധനവും നടപ്പാക്കിയത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. സുഷ്മാ സ്വരാജിനു ശേഷം മറ്റൊരു പ്രമുഖ നേതാവിനെയാണ് ഇതോടെ ബിജെപിക്ക് നഷ്ടപ്പെട്ടത്.
