
ഗ്രേസ് വണ്‍ കപ്പലില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബ്രിട്ടീഷ് റോയല്‍ നേവി പിടിച്ചെടുത്ത ഗ്രേസ് വണ്‍ കപ്പലില്‍ ഉണ്ടായിരുന്ന 24 ഇന്ത്യക്കാരേയും മോചിപ്പിച്ചതായി വിദേശകാര്യസഹമന്ത്രി വി മുരധീരന്‍ അറിയിച്ചു. അവര്‍ക്ക് ഉടനെ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാവുമെന്ന് മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.
ഒരു മാസം മുമ്പാണ് ജിബ്രാള്‍ട്ടര്‍ തീരം വഴി കടന്നു പോയ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. സിറിയയിലേക്ക് അനധികൃതമായി എണ്ണ കൊണ്ടു പോകുന്നുവെന്ന് ആരോപിച്ചായിരുന്നു സംഭവം. തുടര്‍ന്ന് ഇറാനും ബ്രിട്ടണും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.
