
ജ്യോതിരാദിത്യ സിന്ധ്യ അയയുന്നില്ല, പ്രതിസന്ധി രൂക്ഷം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
പിസിസി അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമായി. മുഖ്യമന്ത്രി കമല്‍ നാഥും മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗും ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. അധ്യക്ഷ പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളരാനുള്ള സാധ്യത സിന്ധ്യ തള്ളിക്കളയുന്നില്ല. ബിജെപിയുമായി സിന്ധ്യ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.