
കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഭരണചുമതലയില്‍ നിന്നും ഒഴിവാക്കി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഭൂമി ഇടപാടിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടര്‍ച്ചയായി സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഭരണചുമതലയില്‍ നിന്നും ഒഴിവാക്കി. സീറോ മലബാര് സഭയുടെ എറണാകുളം മാര്‍ ആന്റണി കരിയില്‍ മെത്രാനാണ് പുതിയ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ്. എടയന്ത്രത്ത് മാണ്ഡ്യ രൂപതയുടെ മെത്രാനാണ് ബിഷപ്പ് ആന്റണി കരിയില്‍. സഹായ മെത്രാന്മാരെയും സ്ഥലം മാറ്റി. സഹായ മെത്രാനായ സെബാസ്റ്റ്യന്‍ ഇടയാത്രിനേ ഒഴിവു വന്ന ഇടയന്ത്ര മാണ്ഡ്യ രൂപതയിലും ജോസ് പുത്തന്‍വീട്ടിലിനെ ഡല്‍ഹി ഫരീദാബാദ് അതിരൂപതയിലും നിയമിക്കും. ഇതോടെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ഉണ്ടായ അധികാരങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടും. മാര്‍ ആന്റണി കരിയിലിനു സ്വതന്ത്ര അധികാരതോടെയാണ് നിയമനം നടത്തിയത്. സഭയുടെ സാമ്പത്തിക ക്രയവിക്രയം, വൈദികരുടെ നിയമനം എന്നിവയില്‍ അദ്ദേഹത്തിന് തീരുമാനമെടുക്കാം.
