
അയോദ്ധ്യാ ഭൂമി തര്‍ക്ക കേസ് വിധി പറയാന്‍ മാറ്റി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിരവധി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അയോധ്യാ ഭൂമി തര്‍ക്കക്കേസ് വിധി പറയാനായി സുപ്രിംകോടതി മാറ്റി വെച്ചു. കക്ഷികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാനുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വ്യക്തമാക്കി. കേസില്‍ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സുഫര്‍ അഹമ്മദ് ഫാറൂഖി അപേക്ഷ നല്‍കി.
[widgets_on_pages id=”wop-youtube-channel-link”]
ഹിന്ദു മഹാസഭ, ഹിന്ദു സംഘടനകള്‍, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങി എല്ലാ പ്രധാന കക്ഷികളും അവസാന ദിവസത്തില്‍ തങ്ങലുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ചു. ഹിന്ദു മഹാസഭ കൈമാറിയ രേഖകള്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിക്കുള്ളില്‍ വലിച്ചുകീറിയത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. കേസില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കാനുള്ള സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ ശ്രമം, ഇടക്കാല അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് തടഞ്ഞു. എന്നാല്‍ സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ തുടങ്ങി കക്ഷികള്‍ക്കിടയില്‍ സമവായ ഫോര്‍മുല ഉരുത്തിരിഞ്ഞെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വിരമിക്കുന്ന നവംബര്‍ പതിനേഴിന് മുന്‍പ് വിധി വരുമെന്നാണ് പ്രതീക്ഷ.
