
നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിര്‍ഭയ കേസില്‍ വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ അക്ഷയ് സിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റും. വിചാരണക്കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ ് ഇത് മൂന്നാം തവണയാണ് മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. എന്നാല്‍, ദയാ ഹര്‍ജികള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിയമനടപടികള്‍ കാരണം മരണ വാറണ്ടുകള്‍ സ്റ്റേ ചെയ്യുകയായിരുന്നു. മരണവാറണ്ട് പുറപ്പെടുവിച്ചതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു.
