
ഐഐടിയില്‍ ആദ്യമായി വിദ്യാര്‍ത്ഥി സമരം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഐ ഐ ടിയുടെ ചരിത്രത്തിലാദ്യമായി വിദ്യാര്‍്തഥികള്‍ സമരത്തില്‍. മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് ചെന്നൈ ഐഐടിയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം സമരം ആരംഭിച്ചിരിക്കുന്നത്. ദുരൂഹ മരണം ഐഐടിയിലെ ആഭ്യന്തര സമിതി അന്വേഷിക്കണമെന്നതിനൊപ്പം മറ്റു ചില ആവശ്യങ്ങളും വിദ്യാര്‍ത്ഥി കൂട്ടായ്മയായ ചിന്താ ബാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പുറത്തുള്ള ഏജന്‍സിയെ കൊണ്ട് സര്‍വേ നടത്തുക , എല്ലാ ഡിപ്പാര്‍ട്മെന്റിലും വകുപ്പുതല പരാതി പരിഹാര സെല്‍ രൂപീകരിക്കുക എന്നീ ആവശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിട്ടുണ്ട്.
