
ജമ്മു കാശ്മീരില്‍ സംസ്ഥാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ റദ്ദാക്കി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ റദ്ദാക്കി. സംസ്ഥാന നിയമസഭ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഉപരിസഭയായി പ്രവര്‍ത്തിച്ചിരുന്ന, 62 വര്‍ഷം പഴക്കമുള്ള സംസ്ഥാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ ഇല്ലാതാവുകയായിരുന്നു. 116 ലെജിസ്ലേറ്റിവ് കൗണ്‍സില്‍ ജീവനക്കാരോട് ഒക്ടോബര്‍ 22നകം പൊതുഭരണ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൗണ്‍സിലുമായി ബന്ധപ്പെട്ട വാഹനങ്ങളടക്കമുള്ള മുഴുവന്‍ വസ്തുക്കളും കെട്ടിടങ്ങളും പൊതുഭരണ വകുപ്പിന് കൈമാറണമെന്നും ഉത്തരവിലുണ്ട്. ഒക്ടോബര്‍ 31ന് കേന്ദ്രഭരണപ്രദേശങ്ങള്‍ നിലവില്‍ വരും. ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തത്.
