ശ്രീശാന്തിന്റെ ആജീവകാലാനന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവകാലാനന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ ശ്രീശാന്തിനു കഴിയും. 2013 സെപ്റ്റംബര്‍ 13നാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഐപിഎല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അച്ചടക്ക നടപടി. ആജീവിനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കഴിഞ്ഞ ഏപ്രിലില്‍ കോടതി പറഞ്ഞിരുന്നു. അതേസമയം അടുത്തവര്‍ഷം 37 വയസ്സു തികയുന്ന ശ്രീശാന്തിന് ഇന്ത്യന്‍ ടീമിലേക്ക്് തിരിച്ചെത്താനുള്ള സാധ്യത വളരെ വിരളമാമെന്നാണ് വിലയിരുത്തല്‍.
