
സമൂഹ മാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയിലടക്കം പല കോടതികളിലുമുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിനും വിവിധ സമൂഹമാധ്യങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീം കോടതി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തമിഴ് നാട് സര്‍ക്കാരും അകൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ അനുകൂലിച്ചിരുന്നു. വ്യാജ വാര്‍ത്തകളും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇത് ഗുണകരമാകുമെന്നുമാണ് തമിഴ് നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സമാനമായ ഹര്‍ജികള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും പരിഗണിക്കുന്നുണ്ട്. കേസില്‍ സുപ്രീം കോടതിയുടെ നോട്ടീസിനു മറുപടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇതേ നിലപാട് ആവര്‍ത്തിച്ചത്. സെപ്തംബര് 13 നു കേസ് വീണ്ടും കോടതി പരിഗണിക്കും.
അതേസമയം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ ആധാറുമായി ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഫേസ്ബുക് നിലപാട്.
