
ശ്രീനഗര്‍ മേയറും വീട്ടു തടങ്കലില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നത് കാര്യങ്ങള്‍ സമാധാനപരമാണെന്നതിന്റെ സൂചനയായി കരുതരുതെന്ന പ്രസ്താവനയെ തുടര്‍ന്ന് ശ്രീനഗര്‍ മേയര്‍ ജുനൈദ് ന വീട്ടുതടങ്കലിലാണെന്ന് റിപ്പോര്‍ട്ട്. ചികിത്സാ ആവശ്യങ്ങള്‍ക്കായി ദില്ലിയിലെത്തിയപ്പോഴായിരുന്നു ജുനൈദ് അസിം മട്ടുവിന്റെ പ്രതികരണം. മനുഷ്യാവകാശപരമായ പ്രശ്‌നങ്ങള്‍ താഴ്‌വര അഭിമുഖീകരിക്കുന്നുണ്ടെന്നും കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുമെന്നും മട്ടു വ്യക്തമാക്കിയതിന് പിന്നാലെയാണ് വീട്ടുതടങ്കല്‍.
കഴിഞ്ഞ നവംബറിലാണ് നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍സി) മുന്‍ നേതാവ് ജുനൈദ് അസിം മട്ടു ശ്രീനഗര്‍ കോര്‍പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെയും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെയും പിന്തുണയോടെയായിരുന്നു മട്ടുവിന്റെ ജയം. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ മേയര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ മന്ത്രി പദവി നല്‍കിയിരുന്നു.
