
തന്റെ റിപ്പോര്‍ട്ടിന്മേല്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കണമെന്ന് ഗാഡ്ഗില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പശ്ചിമഘട്ടസംരക്ഷണത്തിനായി താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റായി വ്യഖ്യാനിക്കപ്പെടുന്നു എന്ന് മാധവ് ഗാഡ്ഗില്‍. അത് അവസാന റിപ്പോര്‍ട്ടല്ല. റിപ്പോര്‍ട്ടിന്മേല്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കണമെന്നും വിവര്‍ത്തനം ചെയ്ത കോപ്പി എല്ലാ പഞ്ചായത്തുകള്‍ക്കും കൊടുക്കണമെന്നും താന്‍ നിര്‍ദ്ദേശിച്ചിരുന്നതായും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
കേരളത്തിലുണ്ടായ ദുരന്തം പൂര്‍ണമായും മനുഷ്യനിര്‍മ്മിതമല്ല. കഴിഞ്ഞ വര്‍ഷം കനത്ത മഴയുണ്ടായിരുന്നു. തുടര്‍ന്ന് ഡാമുകള്‍ തുറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ശരിയല്ലാത്ത തരത്തില്‍ റിസര്‍വ്വോയര്‍ മാനേജ്‌മെന്റ് നടത്തിയത് ഒരു കാരണം മാത്രമാണ്. ദുരന്തത്തില്‍ മനുഷ്യനും പങ്കുണ്ടെന്ന് മാത്രമേ പറയാനാകൂ എന്നും ഗാഡ്ഗില്‍ കൂട്ടിചേര്‍ത്തു.
