
പാലായില്‍ രാഷ്ട്രീയകളി മുറുകുന്നു – വിമതസ്ഥാനാര്‍ത്ഥി രംഗത്ത്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കേണ്‍ഗ്രസ്സ് രാഷ്ട്രീയം ഉഷാറാകുന്നു. കേരളാ കോണ്‍ഗ്രസ് എം അംഗവും പി ജെ ജോസഫ് അനുകൂലിയുമായ വര്‍ഗീസ് കണ്ടത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കി. പി ജെ ജോസഫിന്റെ പിഎക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. വര്‍ഗീസ് ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷം പറയുന്നത്. ജോസ് കെ മാണി പക്ഷക്കാരനുമായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് പി ജെ ജോസഫ് ഉറപ്പിച്ചു പറയുകയും ചെയ്തു. അക്കാര്യം ചൂണ്ടികാട്ടി അദ്ദേഹം വരണാധികാരിക്ക് കത്തുനല്‍കി. ജോസ് ടോം കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയല്ല. യുഡിഎഫ് സ്വതന്ത്രന്‍ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
