
കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാറോടിച്ചിരുന്നത് സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് ഉറപ്പായി. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ ഷഫീക്ക്, മണികുട്ടന്‍ എന്നിവരുടെ വെളിപ്പെടുത്തലിനു പുറകെ കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും അക്കാര്യം പോലീസിനോട് സമ്മതിച്ചതായാണ് വിവരം. വഫ ഫിറോസാണ് കാറോടിച്ചിരുന്നതെന്നു വരുത്താനുള്ള നീക്കമാണ് ഇതോടെ തകര്‍ന്നത്.അമിത വേഗതയിലെത്തിയ കാര്‍ മ്യൂസിയം ജംഗ്ക്ഷനില്‍ വെച്ച് റോഡില്‍ നിന്ന് തെന്നിമാറി ബഷീര്‍ സഞ്ചരിച്ച ബൈക്കിന് പുറകില്‍ ഇടിക്കുകയായിരുന്നു. ബോക്ക് പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കില്‍ നിന്ന് എടുത്ത് മാറ്റി തറയില്‍ കിടത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചു.
മദ്യപിച്ചു വാഹനമോടിച്ചിരുന്ന ശ്രീറാമിനെ രക്ഷിക്കാനുള്ള നീക്കമായിരുന്നു ആരംഭത്തില്‍ പോലീസ് നടത്തിയത്. അദ്ദേഹത്തിന്റെ രക്തസാമ്പിള്‍ പരിശോധിക്കാന്‍ പോലും തയ്യാറായില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സംഭവം മറനീക്കി പുറത്തുവന്നത്.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധേയനായ മുന്‍ ദേവികുളം സബ്ബ് കലക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.
