
ഷെയ്ന്‍ നിഗത്തിത്തിനു വിലക്ക് : മൂന്നു സിനിമകള്‍ ഉപേക്ഷിച്ചെന്ന് നിര്‍മ്മാതാക്കള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഷെയ്ന്‍ നിഗം നായകനായ വെയില്‍, കുര്‍ബാനി എന്നീ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കള്‍. തീരുമാനം അമ്മയെ അറിയിച്ചു. ഈ സിനിമകള്‍ക്ക് ഉണ്ടായ നഷ്ടം തിരിച്ച് നല്‍കാതെ ഷെയ്‌നുമായി ഇനി സഹകരിക്കില്ല എന്നും പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സ്വബോധത്തോടെ ഒരാള്‍ ചെയ്യുന്ന കാര്യങ്ങളല്ല ഷെയ്ന്‍ ചെയ്യുന്നതെന്ന് നിര്‍മ്മാതാക്കള്‍ ആരോപിച്ചു. മുടിവെട്ടിയതു തന്നെ ഉദാഹരണം. അമ്മയില്‍ അംഗത്വമെടുക്കാനും ഷെയിന്‍ തയ്യാറല്ല.
പുതുതലമുറയിലെ പല നടന്മാരും മയക്കുമരുന്നിനടിമകളാണെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു. ചിലരൊന്നും കാരവാനിലുളളില്‍ നിന്ന് പുറത്ത് ഇറങ്ങില്ല. എല്ലാ കാരവാനുകളും പരിശോധിക്കണം. സിനിമാ സെറ്റില്‍ അച്ചടക്കം ഇല്ലാത്തതിന്റെ പ്രധാന കാരണം ഇതാണെന്നും സംഘടന ആരോപിച്ചു.
