
ലിജോ ജോസ് പെല്ലിശ്ശേരി ഗോവ ഫെസ്റ്റിവലിലെ മികച്ച സംവിധായകന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജല്ലിക്കട്ടിന്റെ സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ഇതേ മേളയില്‍ ഈ.മ.യൗ.വിന് ലിജോ ജോസ് അവാര്‍ഡ് നേടിയിരുന്നു. ഒരു ഗ്രാമം മുഴുവന്‍ പിടിവിട്ടോടുന്ന പോത്തിനെ തളക്കാന്‍ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുറത്തു വരുന്ന മനുഷ്യന്റെ ഉള്ളിലെ പകയും കാമവും മറ്റു വികാരങ്ങളുമാണ് ജല്ലിക്കട്ടില്‍ വരച്ചുകാട്ടുന്നത്. മനുഷ്യരിലുറങ്ങികിടക്കുന്ന വയലന്‍സാണ് അതിലൂടെ പുറത്തുവന്നത്. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദ്യ പ്രദര്‍ശനം നടത്തുകയും വളരെ മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. 86 പുതുമുഖങ്ങള്‍ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) എന്ന ചിത്രവും ഏറെ ശ്രദ്ധേയമായിരുന്നു.
