
സന്തോഷ് ട്രോഫിയില്‍ കേരളം മുന്നോട്ട് : ഐ എസ് എല്ലില്‍ പിന്നോട്ട്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കേരളം മുന്നേറുമ്പോള്‍ ഐ എസ് എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ശാപം പിന്തുടരുന്നു. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തമിഴ്നാടിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. അതേസമയം ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനെ ഒഡീഷ്യ സമനിലയില്‍ തളിച്ചു.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് കേരളം തമിഴ്‌നാടിനെ ആറു ഗോളിന് തകര്‍ത്തത്. അതോടെ കേരളം ഫൈനല്‍ റൗണ്ടിലെത്തി. നേരത്തെ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ആന്ധ്രയോടുള്ള കേരളത്തിന്റെ ജയം.
മറുവശത്ത് ആദ്യജയത്തിനു ശേഷം രണ്ടു തോല്‍വി ഏറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് ഗോള്‍രഹിത സമനില വഴങ്ങി. മത്സരത്തിലുടനീളം നന്നായി കളിച്ചെങ്കിലും ഗോളടിക്കുന്നതില്‍ ടീം പരാജയപ്പെടുകയായിരുന്നു. നാലു മത്സരങ്ങളില്‍ നിന്നു നാലു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.
