മൂന്ന് നഗരങ്ങളില്‍ രജിസ്ട്രേഷന്‍ ഇനി വൈദ്യുതി ഓട്ടോകള്‍ക്ക് മാത്രം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി മുതല്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം രജിസ്ട്രേഷന്‍. പുതിയ വൈദ്യുതവാഹന നയത്തിന്റെ ഭാഗമായാണ് തീരുമാനം. ആദ്യം ഈ മൂന്ന് നഗരങ്ങളിലാണ് നിര്‍ദേശം നടപ്പിലാക്കുക. പിന്നീട് മറ്റു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് വില കൂടുതലായതിനാല്‍ വേണ്ടിവരുന്ന അധിക വില സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. കേരളത്തിലെ പ്രധാന റോഡരുകുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെയും തീരുമാനിച്ചു. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലമാണ് വേണ്ടിവരുക. പെട്രോളിയം ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി വൈദ്യുത വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങളായിരിക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വാങ്ങുക.

ആദ്യ ഘട്ടമെന്ന നിലക്ക് KSEBL ന്റെ ഓഫീസുകളായ ഇലക്ട്രിക്കല്‍ സെക്ഷന്‍ നേമം (തിരുവനന്തപുരം), ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓലൈ (കൊല്ലം), 110kV സബ് സ്റ്റേഷന്‍ കലൂര്‍ (എറണാകുളം), 110kV സബ് സ്റ്റേഷന്‍ വിയ്യൂര്‍ (തൃശൂര്‍), 220kV സബ് സ്റ്റേഷന്‍ നല്ലളം (കോഴിക്കോട്), 110kV സബ് സ്റ്റേഷന്‍ ചൊവ്വ (കണ്ണൂര്‍) എന്നീ ആറിടങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ 2020 തുടക്കത്തില്‍ സ്ഥാപിക്കും. .


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply