
അഭയാര്‍ത്ഥികളുടെ മുങ്ങിമരണങ്ങള്‍ തുടരുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം ബോട്ടുമുങ്ങി സ്ത്രീകളും കുട്ടികളുമടക്കം 150 പേരാണ് മരിച്ചത്. യൂറോപ്പിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. 150ഓളം പേരെ രക്ഷിച്ചു. ട്രിപ്പോളിയില്‍ നിന്ന് 120 കി മി അകലെ തുറമുഖനഗരമായ അല്‍ – ഖുംസിന് സമീപത്തായിരുന്നു ദുരന്തം നടന്നത്. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷം നടന്ന ഏറ്റവും വലിയ ദുരന്തമാണണ് ഇത്. മേയില്‍ ബോട്ടുമറിഞ്ഞ് 65 പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം ഇതിനകം മരിച്ചവരുടെ എണ്ണം 600 കഴിഞ്ഞതായാണ് യു എന്‍ കണക്ക്.
