
ബലാല്‍സംഗം : പള്ളിവികാരിക്കെതിരെ കേസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബലാത്സംഗം ചെയ്തുവെന്ന വീമ്മയുടെ പരാതിയില്‍ പള്ളിവികാരിക്കെതിരെ കേസ്. ചേവായൂര്‍ പള്ളി വികാരിയായിരുന്ന ഫാദര്‍ മനോജിനെതിരെയാണ് കേസ്. വൈദികന്‍ നിലവില്‍ ഉപരിപഠനത്തിലാണ്. 2017 ജൂണ്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു വീട്ടമ്മയുടെ വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.
