പ്രതിഷേധത്തിന്റെ പ്രകൃതമാണ് റാപ്പ്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

കേരളത്തില്‍ സമീപകാലത്ത് സംഗീതത്തിന്റെ വിവിധ ധാരകളില്‍ ഉള്ള വ്യക്തിത്വങ്ങള്‍ അതും യുവജനങ്ങള്‍ ഉദിച്ചു യരുന്നു വരുന്നത് ആഹ്ലാദകരമായ ഒരു അനുഭവമാണ്. നവനീതും ശാന്തി പ്രിയയും സമീര്‍ ബിന്‍സിയും വേടനും നമുക്കുമ ുന്നില്‍ സജീവമായ സാന്നിധ്യമാണ്.

കേരളത്തിന്റെ സംഗീത വഴികളില്‍ പാട്ടിന്റെയും പറച്ചലിന്റെയുമായ ഒരു പാരമ്പര്യം നിലനിന്നിരുന്നു. പാണരും പുള്ളുവരും ആയിരുന്നു ആദ്യകാല പാട്ടിന്റെയും പറച്ചിലിന്റെയും വക്താക്കള്‍. അലിഖിതമായിരുന്നു അന്ന്. കാലാനുസൃതമായി കൂത്തും ഹരികഥയും നാടകവും ഈ പാട്ടിന്റെയും പറച്ചിലിന്റെയും പരിഷ്‌കാര രൂപങ്ങളായി.

ഈ കലാരൂപങ്ങളിലെല്ലാം പാട്ടും പറച്ചിലും ആണ്. തുള്ളുന്നത് കുറവാണ്. റാപ്പ് ആ കുറവു നികത്തുന്നുണ്ട്. വെളിച്ചപ്പാട് വെളിച്ചപ്പെട്ട് തുള്ളുന്നതില്‍ പാട്ടില്ല, പറച്ചിലും തുള്ളലും ഉണ്ട്. റാപ്പിന് വെളിച്ചപ്പെട്ടവരുടെ ആവിഷ്‌കാരങ്ങളോടാണ് എന്തെങ്കിലും സാമ്യമുള്ളത്. ശാന്തതയല്ല രൗദ്രഭാവമാണ് വെളിച്ചപ്പെട്ട തുള്ളല്‍.

ചിത്രത്തിലെ ഈ നാലു പ്രതിഭകളുടെ വ്യത്യസ്ത സംഗീത സപര്യയില്‍ നിശബ്ദതയും നിശ്വാസവും ശബ്ദായമാനവുമാണ് പലതിന്റയും പ്രകൃതം. അവനവനുള്ളിലേക്ക്, ആത്മീയതയിലേക്ക്, സാമൂഹികതയിലേക്ക്, ആനന്ദത്തിലേക്കാണ് ഇതിന്റെ തുറവികള്‍.

ക്ലാസിക്കല്‍ കര്‍ണാട്ടിക് സംഗീതം, ബംഗാളിന്റെ ബാവുല്‍, ലോകമെമ്പാടുമുള്ള സൂഫി സംഗീതം, റാപ്പ്… കേരളത്തെയും സാംസ്‌കാരികമായി സമ്പന്നമാക്കി കൊണ്ടിരിക്കുന്നു. മൈക്കിള്‍ ജാക്‌സണ്‍, ബോബ് മാര്‍ലി, ഈ രംഗത്തെ ലോകപ്രസിദ്ധരാണ്. പുതിയ കാലത്തും പ്രതിഭകള്‍ സജീവമാണ്. കിലി, ടി. എം.കൃഷ്ണ, ഷഹബൂബ് അമന്‍, രേഷ്മ തുടങ്ങിയ പ്രതിഭകള്‍ നമുക്ക് സമീപസ്ഥരാണ്.

റാപ്പ് സംഗീതം സാമൂഹികതയിലാണ് അധികവും ഊന്നുന്നത്. അതിനാല്‍ അതിന് രാഷ്ട്രീയമാകാതെ പറ്റില്ല. ഇവിടെയാണ് മറ്റുള്ള കലാ രൂപങ്ങളെക്കാളും, സംഗീതധാരകളെക്കാളും സാമൂഹിക വിമര്‍ശനം നടക്കുന്നത്. റാപ്പിന് പ്രതിഷേധത്തിന്റെ പ്രകൃതമാണ് . അവിടെ വേടന്മാര്‍, ഊരാളികള്‍ പ്രസക്തമാണ് ആവശ്യമാണ്. ഈ സംഗീത കൈവഴികളിലെ ബഹുസ്വരതയില്‍ / പല മയില്‍ സമൃദ്ധിയില്‍ സഹിഷ്ണുതയോടെ നമുക്ക് നല്ല ആസ്വാദകരാകാം..


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply