
ചൈനയിലെ മുസ്ലിംതടവറകളുടെ വാര്‍ത്ത പുറത്തെത്തിച്ച മേഘക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബ്രേക്കിങ് ന്യൂസ് റിപോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം സ്റ്റാര്‍ ട്രിബ്യൂണിന്റെ സ്റ്റാഫ് കരസ്ഥമാക്കി. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം റിപോര്‍ട്ട് ചെയ്തതിനാണ് പുരസ്‌കാരം. അനീതിക്കെതിരെയുള്ള മാധ്യമ ഇടപെടലിന്റെ ഉദാത്ത മാതൃകയാണിതെന്ന് അവാര്‍ഡ് ദാന സമിതി വിലയിരുത്തി. ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണ ശേഷമെടുത്ത അമേരിക്കന്‍ നഗര ചിത്രങ്ങളാണ് അസോസിയേറ്റഡ് പ്രസിലെ ഫോട്ടോഗ്രാഫറെ മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ബോസ്റ്റണ്‍ ഗ്ലോബിലെ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ പങ്കിട്ടു. കോവിഡ് കാലത്തെ സ്പെയിനിലെ വൃദ്ധ ജീവിതം ചിത്രീകരിച്ചതിന് അസോസിയേറ്റഡ് പ്രസിലെ എമിനോ മേറെനാറ്റി മികച്ച ഫോട്ടോ ഫീച്ചറിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മാധ്യമ മേഖലയില്‍ നിന്നല്ലാതെ മറ്റൊരാള്‍ കൂടി ഈ തവണ പുലിറ്റ്‌സര്‍ അംഗീകാരത്തിന് അര്‍ഹയായി. ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതക രംഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച കൗമാരക്കാരി ഡാര്‍നേല ഫ്രേസിയറിനാണ് പ്രത്യേക ജൂറി പരാമര്‍ശം. ഡാര്‍നേലയുടെ ഇടപെടല്‍ പുതു തലമുറയ്ക്ക് മാതൃകയാണെന്ന് അവാര്‍ഡ് സമിതി പറഞ്ഞു.
